• HOME
  • »
  • NEWS
  • »
  • film
  • »
  • Mammootty as photographer | ഫോട്ടോഗ്രാഫറുടെ ക്യാമറ എടുത്ത് മമ്മുക്കയുടെ ക്ലിക്ക്; ചിത്രവുമായി മനോജ് കെ. ജയൻ

Mammootty as photographer | ഫോട്ടോഗ്രാഫറുടെ ക്യാമറ എടുത്ത് മമ്മുക്കയുടെ ക്ലിക്ക്; ചിത്രവുമായി മനോജ് കെ. ജയൻ

Manoj K. Jayan posts a click by Mammootty during a stage show | മമ്മുക്ക പകർത്തിയ ഈ ചിത്രത്തിന് പിന്നിലെ കഥയുമായി മനോജ് കെ. ജയൻ

മനോജ് കെ. ജയൻ പോസ്റ്റ് ചെയ്ത ചിത്രം

മനോജ് കെ. ജയൻ പോസ്റ്റ് ചെയ്ത ചിത്രം

  • Share this:
    മമ്മൂട്ടിക്ക്‌ ആഡംബര കറുകളോട് ഭ്രമമുള്ള കാര്യം ഏവർക്കുമറിയാം. കഴിഞ്ഞ വർഷം ലോക്ക്ഡൌൺ നാളുകളിൽ വീട്ടിൽ തന്നെ സമയം ചിലവഴിച്ച മമ്മുക്ക ക്യാമറ കൊണ്ട് തന്റെ വീട്ടു പരിസരത്തെ പക്ഷികളുടെയും കിളികളുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

    ഈ ഫോട്ടോഗ്രാഫി ക്രെയ്സ് അദ്ദേഹത്തിന് പണ്ടുമുതലേ ഉള്ളതാണ്. അത്തരമൊരു സന്ദർഭം പോസ്റ്റ് ചെയ്യുകയാണ് മനോജ് കെ. ജയൻ. സ്റ്റേജ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറുടെ ക്യാമറ കയ്യിലെടുത്ത് മനോജിന്റെയും മണിയൻപിള്ള രാജുവിന്റെയും ശ്വേതാ മേനോന്റെയും ചിത്രങ്ങൾ പകർത്തുകയാണ് മമ്മുക്ക. അതേക്കുറിച്ച് ചുരുങ്ങിയ വാചകങ്ങൾ കൊണ്ട് മനോജ് കെ. ജയൻ ക്യാപ്‌ഷൻ നൽകുന്നു.

    "മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രെയ്സ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്. കാരണം, അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. ദുബായിയിൽ അമ്മ ഷോയുടെ റിഹേഴ്സലിൻ്റെ ഇടയിൽ ഫോട്ടോഗ്രാഫർ ജെ.പി. യുടെ ക്യാമറയിൽ മമ്മുക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും' Happy moments"








    View this post on Instagram






    A post shared by Manoj K Jayan (@manojkjayan)






    മമ്മൂട്ടിയുടെ ആഡംബര കാർ ശേഖരം

    ഒരു ടൂ വീലർ ഓടിച്ചു തുടങ്ങിയ മമ്മൂട്ടിയുടെ ശേഖരത്തിൽ ആഡംബരകാറുകളും വിന്റേജ് കാറുകളും അടങ്ങുന്ന ഒരു വൻ നിര തന്നെയുണ്ട്. മമ്മൂട്ടി '369 കാറുകളുടെ ഉടമ' എന്ന കാര്യവും ശ്രദ്ധേയമാണ്. അത് കാറിന്റെ എണ്ണമല്ല എന്ന് മാത്രം. മമ്മൂട്ടിയുടെ കാറുകളുടെ റെജിസ്ട്രേഷൻ നമ്പർ ആണ് ഈ പറയുന്ന 369. ജാഗ്വർ, മിനി കൂപ്പർ, ടൊയോട്ട ഫോർച്യൂണർ, ഓഡി, ബി.എം.ഡബ്ള്യു. പോലുള്ള മമ്മൂട്ടിയുടെ കാറുകൾക്കെല്ലാം നമ്പർ 369 ആണ്

    കൂടാതെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മാരുതി 800 കാർ സ്വന്തമാക്കാൻ മമ്മൂട്ടി വർഷങ്ങൾക്ക് മുൻപേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

    കാർ മാത്രമല്ല, ഫോൺ, ക്യാമറ തുടങ്ങിയവയുടെ കാര്യത്തിലും മമ്മൂട്ടിക്ക് പ്രിയമേറെയാണ്. സാംസങ് S20 അൾട്രാ ഫോണിൽ പകർത്തിയ മമ്മൂട്ടിയുടെ സെൽഫി ചർച്ചയായിരുന്നു. കൂടാത്തതിന് അതിനുപിന്നാലെ തന്നെ അദ്ദേഹം ഒരു കാനൻ EOS R5 ക്യാമറ സ്വന്തമാക്കുകയും ചെയ്‌തു.

    മലയാള സിനിമ നടന്മാരിൽ ആദ്യമായി മൊബൈൽ ഫോൺ സെറ്റിൽ ഉപയോഗിച്ചത് മമ്മൂട്ടിയാണെന്ന് സംവിധായകൻ തുളസിദാസ്‌ പറഞ്ഞിട്ടുണ്ടായിരുന്നു. 1996ൽ 'ആയിരം നാവുള്ള അനന്തന്റെ' സെറ്റിൽ അന്നത്തെ മോട്ടറോള ഫോണുമായി വന്ന മമ്മൂട്ടിയെ പറ്റി അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

    Summary: Manoj K. Jayan posts a throwback from Mammootty's craze for photography. Mammootty is seen freezing a moment on frame having Manoj K. Jayan, Maniyanpilla Raju and Shwetha Menon
    Published by:user_57
    First published: