• HOME
 • »
 • NEWS
 • »
 • film
 • »
 • കേരളത്തിലേക്കുള്ള വഴി

കേരളത്തിലേക്കുള്ള വഴി

 • Share this:
  മനോജ് കുമാര്‍ കെ (കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി മുന്‍ സെക്രട്ടറി)

  റാംബോ എന്ന ഹോളിവുഡ് സിനിമ ഐഎഫ്എഫ്കെയുടെ ആരംഭത്തിനു കാരണമായിട്ടുണ്ട്. ''വിയറ്റ്‌നാമിലെ ചേറില്‍ പണിയെടുക്കുന്ന മനുഷ്യരെ വെടിവെച്ചിടുന്നത് നീതി നടപ്പാക്കുന്നതാണെന്നു കണ്ടു കയ്യടിക്കുന്ന തലമുറയ്ക്ക് യഥാര്‍ഥ മനുഷ്യജീവിതം കാട്ടികൊടുക്കണം, വെടിയേറ്റു വീഴുന്നവര്‍ക്കും പീഡനം ഏറ്റുവാങ്ങുന്നവര്‍ക്കും ഒരു ജീവിതമുണ്ട്. അവരുടെ കാഴ്ചപ്പാടിലുള്ള ചിത്രങ്ങള്‍കൂടി കാണേണ്ട ബാധ്യത മനുഷ്യനെന്ന നിലയില്‍ നമുക്കുണ്ട്.

  അതുകൊണ്ട് പാശ്ചാത്യരെ അമാനുഷരാക്കുന്ന ചിത്രങ്ങളല്ലാതെ മൂന്നാം ലോക രാജ്യങ്ങളുടെ ജീവിതവും ആശങ്കകളും ചര്‍ച്ചചെയ്യുന്ന ചലച്ചിത്രങ്ങളുടെ ഒരു മേള നമുക്കാവശ്യമുണ്ട്.'' അതിനായി പത്തുലക്ഷം രൂപ 1991-92 വര്‍ഷത്തെ രണ്ടാം ഇ കെ നായനാര്‍ മന്ത്രിസഭയുടെ അവസാനത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസംഗത്തിലെ വരികളാണിത്. കാലാവധിക്ക് ഒരുവര്‍ഷം മുന്‍പേ നടന്ന തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ ദാരുണ മരണം സൃഷ്ടിച്ച തരംഗത്തില്‍ ഭരണതുടര്‍ച്ച ഉണ്ടായില്ല. പിന്നീട് നാലു വര്‍ഷം വേണ്ടി വന്നു കേരളത്തിന്റെ ഫിലിം ഫെസ്റ്റിവലിന് ചിറകുവിരിക്കാന്‍. വലിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ഫെസ്റ്റിവല്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്. എഴുപതുകളിലെ ചിത്രലേഖ, ചലച്ചിത്ര ഉള്‍പ്പെടെയുള്ള ഫിലിം സൊസൈറ്റികളുടെ ശ്രമങ്ങള്‍, ഫെസ്റ്റിവലുകള്‍ .

  1988 ലെ കേന്ദ്ര സര്‍ക്കാരിന്റെ തിരുവനന്തപുരം ഫിലിമോത്സവം അതില്‍ അവസരം കിട്ടാത്തതിന്റെ കെറുവ് തുടങ്ങി വലിയ ചങ്ങല ആണത്. പിന്നീട്  കുട്ടികളുടെ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ . പുനെ ഫിലിം ആര്‍കൈവ്സുമായി ചേര്‍ന്ന് നടത്തിയ ഫിലിം സര്‍ക്കിള്‍ സജീവമായി. ഇറാന്‍, ഇസ്രായേല്‍, മാര്‍ത്ത മെസ്സറാസ് ഫെസ്ടിവലുകള്‍ പി ആര്‍ ഡി നടത്തുന്നു. എഫ് എഫ് എസ് ഐയുമായി ചേര്‍ന്ന് സിനിമയുടെ നൂറാം വാര്‍ഷിക പരിപാടി ലൂമിയര്‍ ഫെസ്റ്റിവല്‍. ഇവയിലെ പി കെ നായര്‍ സാറിന്റെ സഹായം. ആര്‍കൈവ്സിനൊപ്പം പല എംബസികളുമായുള്ള സഹകരണം. സിനിമ അന്ന് നോക്കിയിരുന്ന പി ആര്‍ ഡിയുടെ സെക്രട്ടിയും കെ എസ് എഫ് ഡി സി യുടെ മാനേജിങ് ഡയറക്ടറും കെ ജയകുമാര്‍ ആകുന്നു.

  ലോക സിനിമയുടെ നൂറാം വാര്‍ഷികം എങ്ങനെആഘോഷിക്കണം എന്ന യോഗത്തില്‍ പഴയ ബഡ്ജറ്റ് പ്രസംഗം പൊടിതട്ടിയെടുക്കുന്നു. കെ എസ് എഫ് ഡി സി യില്‍ അവതരിപ്പിക്കുന്നു. രാജീവ് നാഥ്, സോമന്‍, കെ പി ഉമ്മര്‍ എന്നിവര്‍ സജീവമായി കൂടെ നിന്നു. കരുണാകരനെ കാണുന്നു. ട്രഷറി പൂട്ടല്‍ ഭീഷണി ഉണ്ടായിരുന്ന അക്കാലത്തു അനുമതി നേടിയത് വലിയ അദ്ഭുതം ആയിരുന്നു. ആറു ലക്ഷം രൂപ കിട്ടി. എവിടെ നടത്തണം ആലോചന തുടങ്ങുന്നു.അഭ്യര്‍ത്ഥനയുമായി എത്തുന്നു. എന്നാല്‍ അത് വേണ്ട പുതിയ ഫെസ്റ്റിവല്‍ അവിടെ തുടങ്ങാം, തിരുവനന്തപുരത്തു ഒത്തിരി നടത്തിയില്ലേ. കോഴിക്കോടിനോടുള്ള സോഫ്റ്റ് കോര്‍ണറും ജയകുമാര്‍ സാറില്‍ പ്രവര്‍ത്തിച്ചു, പിന്നെ പി വി ഗംഗാധരന്‍ ലോക്കലായി പണം സമാഹരിക്കും എന്ന ഊഹവും ഫെസ്റ്റിവലിനെ കോഴിക്കോട്ടെത്തിച്ചു. നായര്‍ സാര്‍ കണ്ടെത്തിയ മാര്‍ത്താണ്ഡവര്‍മ ഉദ്ഘാടന ചിത്രമായി. കൈരളി ശ്രീ സംഗം തിയേറ്ററുകള്‍ വേദിയായി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കുറോസോവയുടെ 'ചെമ്പന്‍ താടി' ആണ് ആ ഫെസ്റ്റിവലിനെ ഇഷ്ടപെടുത്തുന്നത്.

  പിന്നെ പി ആര്‍ ഡി ഡയറക്ടര്‍ പ്യാരേലാല്‍ കെ എസ്എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ ആയി ചാര്ജുള്ളപ്പോഴാണ് രണ്ടാം ഫെസ്റ്റിവല്‍. എന്തായാലും ഈ ഫെസ്റ്റിവലിന്റെ നാള്‍ വഴിയില്‍ മറക്കരുതാത്ത മൂന്ന് പേരുകളില്‍ ഒന്നാമത്തേത് പി ഗോവിന്ദപിള്ള. ബഡ്ജറ്റ് പ്രസംഗത്തിനായി ഈ ആശയം മുന്നോട്ടു വെച്ചതിലൂടെ.(സാധാരണ അതാതു വകുപ്പിന്റെ റൈറ്റ് അപ്പുകളാണ് ബഡ്ജറ്റ് പ്രസംഗത്തില്‍ വരുക. അദ്ദേഹം അന്ന് കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ആയിരുന്നു. ഒപ്പം ഇ എം ശ്രീധരന്‍ എന്ന അന്നത്തെ ധനമന്ത്രിയുടെപ്രൈവറ്റ് സെക്രട്ടറി ഈ ബഡ്ജറ്റ് സ്പീച്ചിന് തെളിച്ചം നല്‍കി.) പി കെ നായര്‍ സാര്‍ . പിന്നെ പി ആര്‍ ഡി യുടെ കള്‍ച്ചര്‍ ഓഫിസര്‍ ആയിരുന്ന ബി രവീന്ദ്രന്‍. അക്കാദമിയെയും ഫെസ്‌റിവലിനെയും നടപടി ക്രമങ്ങളിലൂടെ ചിട്ടപ്പെടുത്തിയ ചലച്ചിത്ര അക്കാദമിയുടെ ഫൗണ്ടര്‍ സെക്രട്ടറി.

   

  ഫേസ്ബുക്കില്‍ കുറിച്ചത്...  

  First published: