HOME » NEWS » Film » MAQBOOL SALMAAN TO PLAY LEAD IN TAMIL MOVIE UN KADHAL IRUNDHAL

മഖ്ബൂല്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രം 'ഉന്‍ കാതല്‍ ഇരുന്താല്‍'

Maqbool Salmaan to play lead in Tamil movie Un Kadhal Irundhal | സൈക്കളോജിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: October 26, 2020, 8:13 AM IST
മഖ്ബൂല്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രം 'ഉന്‍ കാതല്‍ ഇരുന്താല്‍'
മഖ്‌ബൂൽ
  • Share this:
ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, ചന്ദ്രിക രവി, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് 'ഉന്‍ കാതല്‍ ഇരുന്താല്‍' . സംവിധായകന്റെ ആദ്യ ചിത്രമാണിത്. സൈക്കളോജിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണിത്.

റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, കാപ്പന്‍ ഫെയിം ചിരാഗ് ജനി, ജെൻസൺ, ക്രയിൻ മനോഹർ, ഹര്‍ഷിക പൂനച്ച, സോന ഹെെഡൻ, കസ്തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മരിയ്ക്കാര്‍ ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് മേനോന്‍ നിർവ്വഹിക്കുന്നു. പ്രഭാകരൻ അമുദൻ, കൺമണി എന്നിവരുടെ വരികൾക്ക് മൻസൂർ അഹമ്മദ് സംഗീതം പകരുന്നു. ആന്റണി ദാസൻ, കാർത്തിക്, മാനസി എന്നിവരാണ് ഗായകർ.



മഖ്ബൂല്‍ സല്‍മാന്‍ ആദ്യമായി വേഷമിടുന്ന തമിഴ് ചിത്രമാണ് 'ഉന്‍ കാതല്‍ ഇരുന്താല്‍'. 2012 ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മഖ്‌ബൂൽ സൽമാൻ വേഷമിട്ടു ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം 2018ൽ റിലീസായ 'അബ്രഹാമിന്റെ സന്തതികൾ' ആണ്.

മലയാള സിനിമയിലെ പ്രസിദ്ധ താര കുടുംബത്തിലെ ഇളമുറക്കാരനാണ് മഖ്‌ബൂൽ. ടെലിവിഷൻ/സിനിമ താരം ഇബ്രാഹിം കുട്ടിയുടെ മകനും മമ്മൂട്ടിയുടെ അനന്തരവനുമാണ് മഖ്‌ബൂൽ.
Published by: user_57
First published: October 26, 2020, 8:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories