HOME » NEWS » Film » MARAIKKAR LION OF THE ARABIAN SEA FIRST VIDEO SONG TEASER WILL BE RELEASED TOMORROW

മരയ്ക്കാർ- അറബിക്കടലിന്‍റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാന ടീസർ നാളെ പുറത്തിറങ്ങും

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: April 4, 2021, 10:07 PM IST
മരയ്ക്കാർ- അറബിക്കടലിന്‍റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാന ടീസർ നാളെ പുറത്തിറങ്ങും
Marakkar Arabikadalinte Simham (4)
  • Share this:
ദേശീയ പുരസ്ക്കാരത്തിന്‍റെ നിറവിൽ നിൽക്കുന്ന പ്രിയദർശൻ-മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാന ടീസർ നാളെ പുറത്തിറങ്ങും. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ടീസർ പുറത്തിറങ്ങുമെന്ന് സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. കണ്ണിൽ എന്‍റെ എന്നു തുടങ്ങുന്ന പ്രണയം തുളുമ്പുന്ന വരികളും ദൃശ്യങ്ങളും അടങ്ങുന്ന വീഡിയോ ഗാന ടീസറാണ് നാളെ പുറത്തിറങ്ങുന്നത്.


നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.

You May Also Like- 67th National Film Awards| മരയ്ക്കാർ മികച്ച ചിത്രം; കങ്കണ നടി; നടന്മാർ ധനുഷും മനോജ് ബാജ്പേയും

ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക.

ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. നടൻ മുകേഷ് തന്‍റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സുപ്രധാന നായികാ വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

Also Read- റിലീസ് മാറിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പ്രിയദർശൻ

ചിത്രത്തിന്റെ ടീസർ റിലീസ് ആവും മുൻപേ വാർത്തകളിൽ ഇടം നേടിയിരുന്നു. ടീസർ റിലീസാവും മുൻപ് തന്നെ പോസ്റ്റ് ചെയ്ത മരയ്ക്കാർ ടീസർ കൗണ്ട്ഡൗൺ ലിങ്കിന് 14K ലൈക്കും 1 .1K ഡിസ്‌ലൈക്കും ലഭിച്ചിരുന്നു.
Published by: Anuraj GR
First published: April 4, 2021, 10:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories