മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രമായ മരക്കാർ- അറബിക്കടലിന്റെ സിംഹം ദേശീയ പുരസ്കാര നിറവിലാണ്. സിനിമാലോകം ഒന്നാകെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. പ്രമേയത്തിലും മേക്കിംഗിലുമെല്ലാം പ്രത്യേകതകളുള്ള ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
Also Read-
കല്യാണി പ്രിയദർശന് ഇന്ന് പിറന്നാൾ; ക്യൂട്ട് ചിത്രങ്ങൾ കാണാംനടി കല്യാണി പ്രിയദർശന്റെ പിറന്നാളാണ് ഇന്ന്. പിറന്നാൾ സ്പെഷ്യലായാണ് ഗാനത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. 'കണ്ണിൽ എന്റെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എല്ലാ ഭാഷകളിലുമുള്ള സോംഗ് ടീസറുകൾ പുത്ത് വിട്ടിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയ ഉൾ ഹക്ക് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് റോണി റാഫേലാണ്. ഹരിനാരായണന്റേതാണ് വരികൾ.
Also Read-
Anusree | അനുശ്രീയുടെ പേരിൽ കേരളത്തിൽ ഒരു റോഡുണ്ടോ? പറഞ്ഞത് മറ്റാരുമല്ല, അനുശ്രീ തന്നെയാണ്മരക്കാറിനായി ഇതരഭാഷകളിലെ ഒരുപിടി താരങ്ങളും അണിനിരന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി അടുത്ത തലമുറയുടെ സമാഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിച്ചത്. മികച്ച ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് കരസ്ഥമാക്കിയത് മരക്കാറായിരുന്നു.
Also Read-
അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്; ബോളിവുഡ് മുൻനിര താരങ്ങളെ 'കീഴടക്കി'കോവിഡ്നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.
ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിൽ ചെയ്യുന്നത്.
Also Read-
Thezni Khan |'വിവാഹം ജീവിതത്തില്‍ എനിക്ക് പറ്റിയൊരു അബദ്ധമാണ്'; ജീവിതത്തിൽ ധീരതയോടെ മുന്നോട്ടു പോയ ആ അനുഭവവുമായി തെസ്നി ഖാൻചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.