മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത 'മരക്കാറി'ന്റെ (Marakkar) വ്യാജപതിപ്പ് (Pirated Copy) ഓണ്‍ലൈനില്‍. റിലീസ് ദിനത്തില്‍ തന്നെയാണ് വ്യാജപതിപ്പും അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനു മുന്ന് നല്കിയ അഭിമുഖത്തില്‍ പൈറസിയെക്കുറിച്ച് മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും (Priyadarshan) പറഞ്ഞിരുന്നു.
വ്യാജ കസറ്റ്, സിഡിയില്‍ നിന്ന് പൈറസി ടെലഗ്രാമിലേക്ക് എത്തിയെന്നും ഇരുവരും പറഞ്ഞു. പൈറസി ദീര്‍ഘകാലമായി ഉള്ളതാണെങ്കിലും അതിനെ ഫലപ്രദമായി നേരിടാന്‍ ഇത് വരെ സാധിച്ചിട്ടില്ലെന്നുമായിരുന്നു മോഹന്‍ലാലും പ്രിയദര്‍ശനും പറഞ്ഞത്. എങ്കിലും തിയറ്റര്‍ എക്സ്പീരിയന്‍സ് സിനിമയായ മരക്കാറിന് പൈറസി ഭീഷണിയല്ലെന്നും പ്രിയദര്ശന് പറഞ്ഞിരുന്നു.
തിയെറ്ററുകളിൽ ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയും കാണികൾ ഷോ തുടങ്ങുന്നതിനും വളരെ മുൻപ് തന്നെ തങ്ങളുടെ ഇടം ഉറപ്പിച്ചു. തിയേറ്ററുകളിൽ അനുവദിച്ച മുഴുവൻ കപ്പാസിറ്റിയിലും ഫാൻസ് ഷോകൾ നടന്നിട്ടുണ്ട്. സിനിമ പ്രീ-ബുക്കിംഗ് ഇനത്തിൽ തന്നെ മുടക്കുമുതലായ 100 കോടി രൂപ നേടിക്കഴിഞ്ഞതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലെ ചിത്രം നിർമ്മിച്ചത്.
2020 മാർച്ച് മാസം റിലീസ് നിശ്ചയിച്ചുറപ്പിച്ച റിലീസ് കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് പല തവണ മാറ്റിവച്ചിരുന്നു. ശേഷം ഒ.ടി.ടി. റിലീസ് ആയി ചിത്രം പുറത്തിറങ്ങും എന്ന് വാർത്തകൾ വന്നതിനെ തുടർന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്നെ ചിത്രം തിയേറ്ററുകൾ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.