നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar | കേരളത്തില്‍ മാത്രം 600ല്‍ അധികം പ്രദര്‍ശനങ്ങള്‍; ഫാന്‍ഷോകളില്‍ റെക്കോര്‍ഡിട്ട് മരക്കാര്‍

  Marakkar | കേരളത്തില്‍ മാത്രം 600ല്‍ അധികം പ്രദര്‍ശനങ്ങള്‍; ഫാന്‍ഷോകളില്‍ റെക്കോര്‍ഡിട്ട് മരക്കാര്‍

  ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്.

  Marakkar Arabikadalinte Simham

  Marakkar Arabikadalinte Simham

  • Share this:
   മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആരാധകര്‍ (Mohanlal Fans) ആകാംക്ഷയോടെ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ്.

   നിരധി വിവാദങ്ങള്‍ക്കൊടുവില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് തിയേറ്ററുകളില്‍ തന്നെ ഇറുങങ്ങുന്നതിന്റെ ആവേശം കൂട്ടാനായി ഫാന്‍സ് ഷോകളില്‍ റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് മരക്കാര്‍.

   റിലീസിന് 10 ദിവസം ശേഷിക്കെ നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ഫാന്‍സ് ഷോകളുടെ ചാര്‍ട്ട് പ്രസീദ്ധീകരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. ഇതനുസരിച്ച് 600ല്‍ അധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന്.

   ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. പിന്നാലെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളും. കേരളത്തിനു പുറമെ ഇന്ത്യയിലെ പല പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ട്. റിലീസ് ദിനത്തിലെ മരക്കാറിന്റെ ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും ഫൈനല്‍ ലിസ്റ്റ് ഡിസംബര്‍ 1ന് പ്രസിദ്ധീകരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

   മലയാളത്തിലെ എക്കാലത്തെയും മുതല്‍മുടക്കുള്ള ചിത്രമാണ് മരക്കാര്‍. 100 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സ്വപ്‌ന പ്രോജക്റ്റ് കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് കഥാപാത്രങ്ങളായി എത്തുന്നത്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന സംവിധാനം ത്യാഗരാജനും കസു നെഡയും ചേര്‍ന്നാണ്.
   Published by:Karthika M
   First published:
   )}