നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Marakkar | 'എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും'; മാല പാര്‍വ്വതി

    Marakkar | 'എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും'; മാല പാര്‍വ്വതി

    യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല

    • Share this:
      തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു 'മരക്കാര്‍ : അറബിക്കടലിന്റെ സിംഹം' (Marakkar).ചിത്ര പുറത്തിറങ്ങിയതിന് ശേഷം നിരവധി റെ്‌ക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.

      എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന് എതിരെ നിരവധി ആളുകള്‍ മോശം പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഇത് സംഘടിതമായി ചിത്രത്തെ മോശമായി കാണിക്കാനുള്ള ശ്രമാണെന്ന് മറ്റൊരു വിഭാഗവും അഭിപ്രയപ്പെട്ടിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച മാല പാര്‍വ്വതി മരക്കാർ സിനിമയ്ക്ക്  എതിരെ നടക്കുന്ന പ്രചാരങ്ങള്‍ക്ക് എതിരെ പ്രതികരണായി രംഗത്ത് എത്തിയിരിക്കുകയാണ്.

      കോവിഡിന്റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടതായി മലാ പാര്‍വ്വതി പറഞ്ഞു.

      'മരക്കാര്‍' തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കി. ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.

      എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ഈ പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കമെന്നും അവര്‍ പറഞ്ഞു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

      ഫേസ്ബുക്ക് കുറുപ്പിൻെറ പൂർണ്ണരൂപം.

      "കൊവിഡിന്‍റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. 'മരക്കാർ' തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി. ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.

      സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാൽ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും. ഇത്രയും ടെക്നിക്കലി ബ്രില്യന്‍റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾക്കും നെഗറ്റീവ് കമന്‍റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിന്‍റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല."
      Published by:Jayashankar AV
      First published: