യുഎയിലും ചരിത്രം കുറിച്ച് മോഹന്‍ലാലിനെ(Mohanlal) നായകനാക്കി പ്രിയദര്ശന്(Priyadarshan) സംവിധാനം ചെയ്ത മരയ്ക്കാര്‍(Marakkar).വരുമാത്തിന്റെ കാര്യത്തില്‍ റെക്കോട് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.
യുഎയില്‍ 65 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതുവരെ നടന്ന 368 ഷോകളില്‍ നിന്ന് ചിത്രം 2.98 കോടിയോളം രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ മരയ്ക്കാറിന്റെ ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്ന ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുഎയില്‍ ഒരു മലയാള ചിത്രം ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കുന്നത്
സിനിമ പ്രീ-ബുക്കിംഗ് ഇനത്തില്‍ തന്നെ മുടക്കുമുതലായ 100 കോടി രൂപ നേടിയിരുന്നു.
കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്ശനത്തന് എത്തിയത്. മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. ലോകമാകെ 1000 ഫാന്‍സ് ഷോകളാണ് നടന്നത്.
Marakkar | റിലീസ് ദിനത്തില്‍ തന്നെ മരക്കാറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽരണ്ടരവര്ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
Marakkar | 'ചിത്ര'ത്തിന് ശേഷം ടെന്‍ഷന്‍ ഇല്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാര്‍: പ്രിയദര്ശന്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.