നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Marakkar release date | മരക്കാറിനായി തിയേറ്ററുകളുടെ യുദ്ധം; മോഹൻലാലും ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ ചർച്ചയ്ക്ക്

    Marakkar release date | മരക്കാറിനായി തിയേറ്ററുകളുടെ യുദ്ധം; മോഹൻലാലും ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ ചർച്ചയ്ക്ക്

    തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിലും മരക്കാർ പോലുള്ള ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുന്നത് ദോഷം ചെയ്യുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചെംബറിനെ അറിയിച്ചിരുന്നു. 

    Marakkar Arabikadalinte Simham

    Marakkar Arabikadalinte Simham

    • Share this:
    കൊച്ചി: ഒ.ടി.ടിയിലേക്ക് പോയേക്കുമെന്ന സൂചന ശക്തമായതോടെ മോഹൻലാൽ ചിത്രം മരക്കാർ തിയറ്ററുകളിൽ എത്തിക്കാൻ ചർച്ച. ഫിലിം ചേംബറാണ് നടൻ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തുക. ഇതിനായി പ്രസിഡന്റ് സുരേഷ് കുമാറിനെ ചർച്ചയ്ക്കായി ചേംബർ ചുമതലപ്പെടുത്തി. മരക്കാർ ഒടിടിയിലേക്ക് കൊടുക്കാൻ ചർച്ച നടക്കുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ വ്യക്തമാക്കിയിരുന്നു. തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിലും മരക്കാർ പോലുള്ള ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുന്നത് ദോഷം ചെയ്യുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചെംബറിനെ അറിയിച്ചിരുന്നു.

    എന്നാൽ ആവശ്യപ്പെട്ടത്ര തിയേറ്ററുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് മരയ്ക്കാർ ഒ ടി ടിയിൽ റിലീസ് ചെയ്യാൻ നീക്കം നടത്തുന്നതെന്നാണ് സൂചന . ഇക്കാര്യത്തിൽ തങ്ങൾ മരയ്ക്കാറിൻ്റെ നിർമാതാവായ ആൻറണി പെരുമ്പാവൂരിനൊപ്പം ആണെന്ന് നിർമ്മാതാക്കളും വിതരണക്കാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീയേറ്ററുകളുടെ അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കാൻ നിർമ്മാതാവ് തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു. തീയറ്ററുകൾ തുറന്നെങ്കിലും വലിയ മലയാളസിനിമകൾ ഉണ്ടായില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ കൂടിയാണ് മരക്കാർ  തീയേറ്ററുകളിൽ തിരിച്ചെത്തിക്കാനുള്ള ചർച്ചകളും സജീവമായത്. 200 തിയേറ്ററുകളിൽ ഒരേസമയം റിലീസ് ചെയ്യാനാണ് നിർമാതാവ് ഒരുങ്ങിയത്. എന്നാൽ അത്രയും തിയേറ്ററുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ചർച്ച ഒ ടി ടി യിലേക്ക് മാറ്റിയതെന്നാണ് സൂചന.

    മരക്കാർ ഒ ടി ടി യിൽ പോകുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ നിർമ്മാതാക്കളുടെയും വിതരണകാരുടെയും സംഘടനകൾ അറിയിച്ചിരുന്നു . റിലീസ് സംബന്ധിച്ച് തിയറ്ററുടമകൾ വാക്ക് തെറ്റിച്ചതായും തിയറ്ററുടമകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ ആൻ്റണി പെരുമ്പാവൂർ തയാറാണെന്നും ഇവർ പറഞ്ഞിരുന്നു . 200 തിയറ്റർ തരാമെന്ന വാക്ക് തിയേറ്റർ ഉടമകൾ പാലിച്ചില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തി.

    Also Read- Prithviraj | 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ'; കടുവയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    മരക്കാർ എന്ന പ്രിയദർശൻ-മോഹൻലാൽ ടീമിൻറെ  ബിഗ് ബജറ്റ് ചിത്രം  വലിയ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ആസ്വാദകർ കാത്തിരിക്കുന്നത് . തിയേറ്റർ ഉടമകളുടെ യോഗത്തിലും മരയ്ക്കാർ ഒ ടി ടി റിലീസ് ചെയ്യില്ലെന്ന്  പ്രഖ്യാപനം നടത്തുകയുണ്ടായി .   എന്നാൽ റിലീസുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത് . ഇതിനെ തുടർന്നാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് .തീയറ്ററുകൾ  തുറന്നെങ്കിലും  പ്രേക്ഷകരെ  എത്തിക്കാൻ  മലയാളത്തിലെ  വമ്പൻ ചിത്രങ്ങൾ  കൂടിയേ തീരൂ . അതു കൊണ്ടുതന്നെ  മരക്കാർ  പോലുള്ള  ചിത്രങ്ങൾ  തീയേറ്ററുകൾക്ക് ആവശ്യമാണ് .
    Published by:Anuraj GR
    First published:
    )}