ഇന്റർഫേസ് /വാർത്ത /Film / Marakkar | തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍

Marakkar | തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍

മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം

മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം

ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്നും മോഹന്‍ലാല്‍

  • Share this:

'മരക്കാര്‍' (Marakkar) തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍. ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മരക്കാര്‍ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിട്ടു പോലുമില്ലാത്ത സമയത്താണ് വിവാദങ്ങള്‍ ഉയര്‍ന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിരുന്നില്ലെന്നും തിയറ്റര്‍ റിലീസ് എന്നത് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറിന്റെ റിലീസ് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ ഗ്രാന്റ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.

പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി മാറികൊണ്ടിരിക്കുകയാണ്  മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം.

ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു.

നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

Also Read - ആകാംക്ഷ നിറച്ച് മരക്കാറിന്റെ മൂന്നാം ടീസര്‍ പുറത്ത്‌

രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Also read- Marakkar |'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

First published:

Tags: Actor mohanlal, Marakkar, Marakkar - Arabikadalinte Simham