HOME » NEWS » Film » MARAVAIRI IS AN ANTHEM FOR LGBTQ COMMUNITY

LGBTQ സമൂഹത്തിനു വേണ്ടി ഒരു ഗാനം; മാരവൈരി പുറത്തിറങ്ങി

LGBTQ സമൂഹത്തിനു വേണ്ടി കർണാടക സംഗീതത്തിൽ അണിയിച്ചൊരുക്കിയ ഗാനമാണിത്

News18 Malayalam | news18-malayalam
Updated: November 14, 2020, 3:34 PM IST
LGBTQ സമൂഹത്തിനു വേണ്ടി ഒരു ഗാനം; മാരവൈരി പുറത്തിറങ്ങി
മാരവൈരി
  • Share this:
ലോസ് ഏഞ്ചൽസ് സിനി ഫെസ്റ്റ്, ഇറ്റലിയിലെ മിലിറ്റലോ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയ ഇടങ്ങളിൽ പ്രദർശിപ്പിച്ച മലയാളി കലാകാരന്മാരുടെ സംഗീത ആൽബം 'മാരവൈരി' പുറത്തിറങ്ങി. LGBTQ സമൂഹത്തിനു വേണ്ടി കർണാടക സംഗീതത്തിൽ അണിയിച്ചൊരുക്കിയ ഗാനമാണിത്.

മലയാളിയായ ജിതിൻ ലാൽ സംവിധാനം ചെയ്ത സംഗീത ആൽബം ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ രേണുക അരുണിന്റെ പ്രൊജക്റ്റ് ആണ്. കർണാട്ടിക്‌ പ്രോഗ്രസ്സിവ് റോക്ക് മ്യൂസിക് വീഡിയോ വിഭാഗത്തിൽ പെടുന്ന ആൽബമാണ് മാരവൈരി. കേതകി നാരായൺ, ആരുഷി വേദിക എന്നിവർ വേഷമിടുന്നു.

Youtube Video


ഗോദ, കൽക്കി ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ, ടൊവിനോ തോമസ് നായകനാവുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയിലൂടെ ആദ്യ സംവിധാന സംരംഭത്തിനൊരുങ്ങുകയാണ്. ലെന, നൈല, വമിഖ എന്നിവർ ഉൾപ്പെട്ട 'ബോധി, ഗതി, മുക്തി' എന്ന ആൽബം സംവിധാനം ചെയ്തതും ജിതിൻ ആണ്. ഈ ആൽബം മൂന്നു ഭാഷകളിലായി പുറത്തിറങ്ങി.

വിനായക് ഗോപാലാണ് ക്യാമറ. ക്രീയേറ്റീവ് ഡയറക്ടർ, എഡിറ്റർ എന്നിവ കൈകാര്യം ചെയ്തത് ക്രിസ്റ്റി സെബാസ്റ്റ്യൻ. ആലാപനം: രേണുക അരുൺ. സംഗീത സംവിധാനം: സുമേഷ് പരമേശ്വർ.
Published by: user_57
First published: November 14, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories