നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പരിഭാഷ മാറിയാലും സബ്ടൈറ്റിൽ സത്യം പറയും; അതാണ് ഇവിടെ സംഭവിച്ചതും

  പരിഭാഷ മാറിയാലും സബ്ടൈറ്റിൽ സത്യം പറയും; അതാണ് ഇവിടെ സംഭവിച്ചതും

  Mariyam Vannu Vilakkoothi team takes a dig at wrong sub-titling in a hilarious way | കഥാപാത്രം പറയുന്ന ഡയലോഗും അതിന്റെ പരിഭാഷയും തമ്മിൽ മാറിപ്പോയാൽ എന്ത് സംഭവിക്കും?

  മറിയം വന്ന് വിളക്കൂതി ടീസറിൽ നിന്നും

  മറിയം വന്ന് വിളക്കൂതി ടീസറിൽ നിന്നും

  • Share this:
   കഥാപാത്രം പറയുന്ന ഡയലോഗും അതിന്റെ പരിഭാഷയും തമ്മിൽ മാറിപ്പോയാൽ എന്ത് സംഭവിക്കും? വിദേശ ഭാഷ മനസ്സിലാവാത്ത മലയാളി പറ്റിക്കപ്പെടാൻ സാധ്യത കൂടുതൽ എന്ന കാര്യം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ പുതിയ ടീസർ.

   ‘ഇതിഹാസ’ എന്ന ചിത്രത്തിന് ശേഷം ARK മീഡിയയുടെ ബാനറില്‍ രാജേഷ്‌ ആഗസ്റ്റില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’.

   സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. നാട്ടില്‍പുറത്തിന്റെ തനിമ നിറഞ്ഞ കഥാപാത്രങ്ങളെ അതിന്റെ ജീവന്‍ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച് അമ്പരപ്പിക്കുന്ന നടിയായ സേതുലക്ഷ്മി പതിവിന് വിപരീതമായൊരു വേഷപ്പകര്‍ച്ചയിലാണ് തന്റെ പുതിയ ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യില്‍ എത്തുന്നത്.

   അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി, നടനും തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   സിനോജ് പി. അയ്യപ്പന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം: വാസിം-മുരളി, പ്രശാന്ത്‌ പിള്ളശ്രീ സെന്തില്‍ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം ജനുവരി 31ന് തീയറ്ററുകളിലെത്തും.

   First published:
   )}