HOME » NEWS » Film »

അഭിനേതാവാണോ ? നാലാമത്തെ പടത്തിലേക്ക് മാർട്ടിൻ പ്രക്കാട്ട് വിളിക്കുന്നു

നാല് വർഷം മുൻപ് റിലീസ് ചെയ്ത ചാർളി ആണ് മാർട്ടിൻ പ്രക്കാട്ട് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

news18
Updated: September 24, 2019, 3:13 PM IST
അഭിനേതാവാണോ ? നാലാമത്തെ പടത്തിലേക്ക് മാർട്ടിൻ പ്രക്കാട്ട് വിളിക്കുന്നു
നാല് വർഷം മുൻപ് റിലീസ് ചെയ്ത ചാർളി ആണ് മാർട്ടിൻ പ്രക്കാട്ട് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
  • News18
  • Last Updated: September 24, 2019, 3:13 PM IST
  • Share this:
കുഞ്ചാക്കോ ബോബനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. ഇരുപത്തിരണ്ടിനും ഇരുപത്തിയാറിനും ഇടയ്ക്ക് പ്രായമുള്ള ഇരുനിറമുള്ള സ്ത്രീകളും അമ്പതിനും അറുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയുമാണ് തേടുന്നത്. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ത്രില്ലർ ഒരുക്കിയ ഷാഹി കബീറാണ് രചന. അടുത്ത ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം വിഷു റിലീസായാണ് അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നത്.

നാല് വർഷം മുൻപ് റിലീസ് ചെയ്ത ചാർളി ആണ് മാർട്ടിൻ പ്രക്കാട്ട് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടർ എന്ന സൂപ്പർ ഹിറ്റുമായി അരങ്ങേറ്റം കുറിച്ച മാർട്ടിൻ പ്രക്കാട്ട് അതിനു ശേഷം സംവിധാനം ചെയ്ത എബിസിഡി, ചാർളി എന്നീ ചിത്രങ്ങളിൽ ദുൽഖർ സൽമാനായിരുന്നു നായകൻ.

രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുക.

First published: September 24, 2019, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories