• HOME
  • »
  • NEWS
  • »
  • film
  • »
  • 'മാസ്കിനൊപ്പം മനസും'; കൊറോണ കാലത്ത് അടച്ചിട്ട മുറികളില്‍ നിന്ന് മഹത്തായ സന്ദേശവുമായി ചെറുചിത്രം

'മാസ്കിനൊപ്പം മനസും'; കൊറോണ കാലത്ത് അടച്ചിട്ട മുറികളില്‍ നിന്ന് മഹത്തായ സന്ദേശവുമായി ചെറുചിത്രം

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഏകോപിപ്പിച്ചാണ് ചെറുചിത്രങ്ങളായി ഇറക്കി ഇരിക്കുന്നത്.

short film

short film

  • Share this:
    കൊറോണ കാലത്ത് അടച്ചിട്ട മുറികളില്‍ നിന്നുമുയര്‍ന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു. "മാസ്കിനൊപ്പം മനസ്സും" എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ചെറുചിത്രങ്ങൾ മനുഷ്യത്വത്തിന്റെ സന്ദേശം കൂടി പങ്കുവെയ്ക്കുന്നു.

    ലോക്ക് ഡൗണിനെ തുടർന്ന് വീടിനു പുറത്ത് ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിലും തങ്ങളുടെ കഴിവ് ജനനന്മക്കായി സന്ദേശ രൂപത്തില്‍ ഒരുക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍.

    കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഏകോപിപ്പിച്ചാണ് ചെറുചിത്രങ്ങളായി ഇറക്കി ഇരിക്കുന്നത്. ചെറു ചിത്രത്തിന്റെ ആശയവും ഏകോപനവും ഭാസ്കര്‍ അരവിന്ദ് എന്ന ഒറ്റപ്പാലം സ്വദേശി ആണ് നിര്‍വഹിച്ചിരിക്കുന്നത്. അവതാരകനും നടനുമായ ഭാസ്കര്‍ ഇതിനോടകം ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.



    യഥാസമയം കൊച്ചിയില്‍ നിന്ന് ഐശ്യര്യയും , ഒറ്റപ്പാലം വാണിയംകുള്ളത്തു നിന്ന് വിഷ്ണു ബാലകൃഷ്ണനും മറ്റ് കഥാപാത്രങ്ങളെ അവരുടെ വീടുകളില്‍ ഇരുന്നു മൊബൈലിൽ ഷൂട്ട് ചെയ്യുന്നു. മൂവരും അവരുടെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ എഡിറ്റർക്ക് ഓൺലൈൻ വഴി അയച്ചു കൊടുക്കുകയും, എഡിറ്റർ അത് പൂർണ്ണ രൂപത്തിലാക്കി പുറത്തിറക്കുകയും ചെയ്യുകയായിരുന്നു.

    You may also like:'COVID 19| അതിജീവനത്തിന് വഴികാട്ടിയായി 'ദിശ'; ദിവസവും വരുന്നത് അയ്യായിരത്തോളം കോളുകള്‍
    [PHOTO]
    COVID 19| വിദേശത്ത് പോയില്ല; മെഹറൂഫിന് കോവിഡ് പകർന്നതെങ്ങനെ? [PHOTO]COVID 19| കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം: പ്രശംസിച്ച് വാഷിംഗ്ടൺ പോസ്റ്റ്
    [PHOTO]


    നിയാസ് നൗഷാദ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആശയ സമ്പന്നത കൊണ്ട് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് ചെറുചിത്രം. ലോക്ക്ഡൗൺ കാലത്തും തങ്ങളുടെ കഴിവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ ചെറു ചിത്രം കാണിച്ചു തരുന്നു. കരുതലിനൊപ്പം കാരുണ്യത്തിന്റെയും സന്ദേശം ഓര്‍മ്മപ്പെടുത്തുകയാണ് ചിത്രങ്ങള്‍.
    Published by:Gowthamy GG
    First published: