News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 10, 2020, 11:10 AM IST
Maanvi Gagroo
നിർമാതാവിനെതിരെ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി മാൻവി ഗാഗ്രൂ. വെബ് സീരീസിൽ അഭിനയിക്കാൻ അവസരം ലഭിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടതായാണ് നടിയുടെ വെളിപ്പെടുത്തൽ.
ഒരു വർഷം മുമ്പാണ് പരിചയമില്ലാത്ത നമ്പരിൽ നിന്ന് കോൾ വന്നത്. പുതിയതായി തുടങ്ങുന്ന വെബ് സീരീസിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടാണ് വിളിച്ചത്. പ്രതിഫലം കുറവാണെന്നും കഥ ഇഷ്ടപ്പെടുകയാണെങ്കിൽ പ്രതിഫലത്തെ കുറിച്ച് ചർച്ച ചെയ്യാമെന്നും മറുപടി നൽകി. മാൻവി പറയുന്നു.
എന്നാൽ 'വിട്ടുവീഴ്ച്ച' ചെയ്യുകയാണെങ്കിൽ കൂടുതൽ പണം നൽകാമെന്നായിരുന്നു നിർമാതാവിന്റെ പ്രതികരണം. മാൻവിയുടെ വാക്കുകൾ.
BEST PERFORMING STORIES: മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]കോവിഡ് രോഗികൾക്ക് കേരളത്തിൽ 'പ്ലാസ്മ തെറാപ്പി' ചികിത്സയ്ക്ക് അനുമതി; എന്താണ് ഈ ചികിത്സ? [NEWS]യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കണം; KMCCയുടെ ഹർജി ഹൈക്കോടതിയിൽ [NEWS]
"ഏഴ്-എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കോംപ്രമൈസ് എന്ന വാക്ക് കേൾക്കുകയാണ്. അയാളെ കുറേ ചീത്ത വിളിച്ച് കോൾ കട്ട് ചെയ്തു". "മീടൂ" ക്യാംപെയ്ൻ ഇത്രയും ചർച്ചയായതിന് ശേഷവും വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നത് തന്നെ ഏറെ അമ്പരപ്പിച്ചുവെന്നും മാൻവി പറയുന്നു.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച മാൻവി ഗാഗ്രൂ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയാണ്. ഫോർ മോർ ഷോട്ട് പ്ലീസ്, ട്രിപ്ലിങ് തുടങ്ങിയ സീരീസുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത താരമാണ്. മാൻവി പ്രധാന വേഷത്തിലെത്തുന്ന ഫോർ മോർ ഷോട്ട്സ് പ്ലീസ് രണ്ടാം സീസൺ ഈ മാസം 17 ന് ആമസോൺ പ്രൈമിൽ റിലീസാകാനിരിക്കുകയാണ്.
Published by:
Naseeba TC
First published:
April 10, 2020, 11:10 AM IST