നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • അവാർഡ് പ്രതികരണമെടുക്കാനായില്ല; നിവിൻ പോളിയുടെ അപ്പാർട്ട്‌മെന്റിലെത്തിയ മാധ്യമ പ്രവർത്തകരെ മടക്കിയയച്ചു

    അവാർഡ് പ്രതികരണമെടുക്കാനായില്ല; നിവിൻ പോളിയുടെ അപ്പാർട്ട്‌മെന്റിലെത്തിയ മാധ്യമ പ്രവർത്തകരെ മടക്കിയയച്ചു

    അവാർഡ് പ്രതികരണത്തിനായി നിവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: മൂത്തോനിലെ പ്രകടനത്തിലൂടെ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേക പരാമർശമാണ് നിവിൻ പോളി നേടിയത്. എന്നാൽ പുരസ്കാര ലബ്ധിയിൽ പ്രതികരണമെടുക്കാനെത്തിയ മാധ്യമ പ്രവർത്തകർ നിരാശരായി മടങ്ങി. അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂർ മുൻപേ മാധ്യമങ്ങൾ കൊച്ചി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാർട്ട്മെൻ്റിലെത്തി. സുരക്ഷാ ജീവനക്കാർ അപ്പാർട്ട്‌മെന്റ് കോംബൗണ്ടിനകത്തേക്ക് കടത്തിവിടുകയും ചെയ്തു. വാഹനങ്ങൾ നിർത്തിയിടുന്നതിനായി പ്രത്യേക ഇടവും നൽകി.

    Also Read- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടൻ, കനി നടി

    എന്നാൽ അൽപ്പസമയത്തിനുള്ളിൽ അപ്പാർട്ട്മെൻ്റിൽ നിന്നും മടങ്ങിപ്പോകാനായിരുന്നു മാധ്യമ പ്രവർത്തകർക്ക് നിർദ്ദേശം.
    ഇത് ഗതാഗത തടസ്സം മൂലമാണെന്നാണ് മാധ്യമപ്രവർത്തകർ ആദ്യം കരുതിയത്. പക്ഷെ അധികം വൈകാതെ സ്ഥലം കാലിയാക്കിയേ മതിയാവൂ എന്ന കർശന നിർദേശം സുരക്ഷാ ജീവനക്കാരിൽ നിന്നും ലഭിച്ചു. ഇതേ തുടർന്ന് മാധ്യമപ്രവർത്തകർ മടങ്ങി.

    Also Read- Kerala State Film Awards 2020 | 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ ഇവർ

    അവാർഡ് പ്രതികരണത്തിനായി നിവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല. മൂത്തോനിലെ തകർപ്പൻ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നിവിന് ലഭിക്കുമെന്ന തരത്തിലായിരുന്നു പ്രതീക്ഷ. മികച്ച നടനുള്ള പുരസ്കാരം കടുത്ത മത്സരം നേരിട്ട വിഭാഗമായിരുന്നു.
    Published by:Rajesh V
    First published:
    )}