ദിലീപിന്റെ മകൾ മീനാക്ഷി ഒരു നല്ല നർത്തകിയാണ് എന്ന് ആരാധകർ ഇതിനു മുൻപും കണ്ടിട്ടുണ്ട്. നാദിർഷായുടെ മകളും മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയുമായ ആയിഷയുടെ വിവാഹ ചടങ്ങുകളുടെ ഭാഗമായി നൃത്തച്ചുവടുകളുമായി വേദി കീഴടക്കിയത് മീനാക്ഷിയും നമിതയും ചേർന്നായിരുന്നു. വിവാഹത്തിലെ സ്റ്റാർ ഗെസ്റ്റായ മീനാക്ഷിയിലാണ് ക്യാമറ കണ്ണുകൾ ഉടക്കിയത്. ദിലീപും കാവ്യയും കാണികളായി ഇരുന്ന വേളയിലാണ് മീനാക്ഷി അന്ന് നൃത്തം അവതരിപ്പിച്ചത്.
വീണ്ടുമൊരു നൃത്ത വീഡിയോയുമായി മീനാക്ഷി എത്തുന്നു. മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിൽ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയാണിത്.
ദീപിക പദുകോൺ വേഷമിട്ട പദ്മാവത് എന്ന സിനിമയിലെ 'നൈനോവാലെ നെ' ഗാനമാണ് മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമയിൽ വന്യത നിറഞ്ഞ് നിൽക്കുന്ന ഗാനരംഗത്തിന് നൃത്തഭാഷ്യം ഒരുക്കാൻ മീനാക്ഷിയെക്കൊണ്ട് സാധിച്ചിട്ടുണ്ട്. വെളിച്ചം പതിക്കാതെ നിഴൽ പോലെ ആളെക്കാണാവുന്ന വീഡിയോയിൽ മീനാക്ഷിയുടെ നൃത്ത ചുവടുകളാണ് ഹൈലൈറ്റ്. പ്രിയ സുഹൃത്തായ നമിതയും മീനാക്ഷിയെ അഭിനന്ദിച്ചിട്ടുണ്ട്. ചടുലമായ, ഒഴുക്കുള്ള സ്റ്റെപ്പുകളാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ മീനാക്ഷി സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളും മറ്റുമായി താരപുത്രി എത്താറുണ്ട്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരായ ആയിഷയും അനുജത്തി ഖദീജയും മീനാക്ഷിയുടെ ഫോളോവേഴ്സ് പട്ടികലയിലുണ്ട്. (വീഡിയോ ചുവടെ)
View this post on Instagram
ചെന്നൈയിൽ മെഡിസിൻ പഠനത്തിന് ചേർന്നിരിക്കുകയാണ് മീനാക്ഷി. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ മീനാക്ഷി ഡോക്ടർ മീനാക്ഷി ദിലീപ് ആകും. സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് ഒന്നും മീനാക്ഷി ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല.
എന്നാലും ദിലീപിന്റെ സിനിമകളിലെ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ മീനാക്ഷിക്ക് ഒരു കഴിവുണ്ടെന്ന് അച്ഛൻ ദിലീപ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ഒരു സ്ക്രിപ്റ്റ് ഒറ്റനോട്ടത്തിൽതന്നെ മീനാക്ഷിക്ക് നല്ലതാണോ അല്ലയോ എന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടത്രേ. മീനാക്ഷി 'വേണ്ട' എന്നു പറഞ്ഞ ചില സിനിമകൾ ഒഴിവാക്കിയിട്ടുണ്ട് എന്ന് ദിലീപ് പറഞ്ഞ ഒരു അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.
ഏതു ചടങ്ങിൽ പോയാലും ഇപ്പോഴും മൂത്ത മകൾ മീനാക്ഷി മാത്രമാണ് ദിലീപിന്റെയും കാവ്യയുടെയും ഒപ്പമുള്ളത്. മഹാലക്ഷ്മി അധികം ക്യാമറയ്ക്ക് മുഖം കൊടുത്തിട്ടില്ല. ഒന്നാം പിറന്നാളിനും അതിനുശേഷം വന്ന ക്രിസ്മസിനും മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അച്ഛനുമമ്മയും പുറത്തുവിട്ടത്.
Summary: Meenakshi Dileep, daughter of Dileep, has presented a dance video of hers on Instagram. The video has her dancing in a silhouette to the musical number from Bollywood blockbuster Padmaavat. The video has gone viral on social media. Actress Namitha Pramod, a close friend of Meenakshi, has commented on the video
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Meenakshi Dileep, Namitha Pramod