• HOME
 • »
 • NEWS
 • »
 • film
 • »
 • Meera Jasmine | ഒരു ഫോട്ടോ പോസ്റ്റ്; ഒറ്റ ദിവസം കൊണ്ട് മീര ജാസ്മിന്റെ ഫോളോവേഴ്സ് ഒരു ലക്ഷത്തോടടുക്കുന്നു

Meera Jasmine | ഒരു ഫോട്ടോ പോസ്റ്റ്; ഒറ്റ ദിവസം കൊണ്ട് മീര ജാസ്മിന്റെ ഫോളോവേഴ്സ് ഒരു ലക്ഷത്തോടടുക്കുന്നു

Meera Jasmine makes Instagram debut, earns close to one lakh followers in a day | മീര ജാസ്മിൻ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചു

മീര ജാസ്മിൻ

മീര ജാസ്മിൻ

 • Share this:
  അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള അഭിനേത്രി മീരാ ജാസ്മിൻ (Meera Jasmine) സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചു. കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിന്ന ദേശീയ അവാർഡ് ജേതാവ് കൂടിയായ താരം 'മകൾ' എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകളിലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വരവ് നടി അറിയിച്ചത്.

  ആദ്യ പോസ്റ്റ് ഇട്ട് മണിക്കൂർ തികയും മുൻപ് തന്നെ ഒരുലക്ഷത്തോളം അടുക്കുകയാണ് മീരയുടെ ഫോളോവേഴ്‌സിന്റെ എണ്ണം. നിലവിൽ മീരയ്ക്ക് 90.5K ഫോളോവേഴ്സ് ആണുള്ളത്.

  സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വിശേഷങ്ങളും ഓർമകളും പങ്കുവെച്ച് എല്ലാവരോടും ഒന്ന് കൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് മീരക്ക് സ്വാഗതവും ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായത്.
  മീരയുടെ മടങ്ങിവരവ് ചിത്രം 'മകൾ'

  സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.

  "വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

  മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്," സത്യൻ അന്തിക്കാട് കുറിച്ചു.

  ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കും. നിർമ്മാണം സെൻട്രൽ പ്രൊഡക്ഷൻസ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ.

  Summary: Actor Meera Jasmine has made a comeback to acting in the movie 'Makal' recently. Now she marked her Instagram debut too. Posting the first pic, she captioned: 'Let’s always nourish beginnings. For sometimes, it is not all about being somewhere, but about the seeds of that change. Delighted to be taking this step that will bring us all closer to each other, one memory at a time. Sending heaps of love and light to all. MJ'
  Published by:user_57
  First published: