• HOME
  • »
  • NEWS
  • »
  • film
  • »
  • വിവാഹിതനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീ 'അമ്മൻ' ആകുന്നു; നയൻ താരയ്ക്കെതിരെ നടി മീര മിഥുൻ

വിവാഹിതനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീ 'അമ്മൻ' ആകുന്നു; നയൻ താരയ്ക്കെതിരെ നടി മീര മിഥുൻ

നേരത്തെയും പ്രശസ്തരായ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് മീര മിഥുൻ.

നയൻതാര, മീര മിഥുൻ

നയൻതാര, മീര മിഥുൻ

  • Share this:
    ചെന്നൈ: മൂക്കുത്തി അമ്മൻ എന്ന സിനിമയിൽ നയൻതാര 'അമ്മൻ' ആകുന്നതിനെ വിമർശിച്ച് തമിഴ് നടിയും മോഡലുമായി മീര മിഥുന്‍. വിവാഹിതനായ ആളുമായി പ്രണയബന്ധത്തിലായിരുന്ന നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നുമാണ് മീര മിഥുന്റെ വിമർശനം.

    "വിവാഹിതനായ ഒരു പുരുഷനുമായി ബന്ധമുള്ള ഒരു സ്ത്രീ ഹിന്ദി ദൈവമായി അമ്മെ അവതരിപ്പിക്കുന്നു. 'അമ്മൻ' ആരാണെന്ന് അവർക്കറിയാമോ?  നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്ന വിവേകശൂന്യവും നാണംകെട്ടതുമായ  കാസ്റ്റിംഗ് തമിഴ്നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഇതേക്കുറിച്ച് വാ തുറക്കില്ല"-  മീര മിഥുന്‍ ട്വീറ്റ് ചെയ്തു.

    നേരത്തെയും പ്രശസ്തരായ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് മീര മിഥുൻ. വിജയ്, രജനികാന്ത്, സൂര്യ, തൃഷ എന്നിവർക്കെതിരെയും മീര നേരത്തെ രംഗത്തെത്തിയിരുന്നു.

    വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതു തന്നെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരുന്നെന്നും മീര ആരോപിച്ചിരുന്നു. തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ നടി തൃഷ തട്ടിയെടുത്തെന്നും ഇവർ ആരോപിച്ചിരുന്നു.


    നയന്‍താരയ്ക്കെതിരെയാണ് ഇപ്പോൾ മീര രംഗത്തെത്തിയിരിക്കുന്നത്. വിവാദ പരാമര്‍ശത്തില്‍ നയന്‍താരയുടെ ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

    ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് മൂക്കുത്തി അമ്മൻ സംവിധാനം ചെയ്യുന്നത്. ബാലാജിയാണ് ചിത്രത്തിലെ നായകൻ.
    Published by:Aneesh Anirudhan
    First published: