• HOME
  • »
  • NEWS
  • »
  • film
  • »
  • Viral Video | ഹോട്ട് ലുക്കിൽ മീരാനന്ദൻ; കവർ സോംഗ് വീഡിയോ വൈറലാകുന്നു

Viral Video | ഹോട്ട് ലുക്കിൽ മീരാനന്ദൻ; കവർ സോംഗ് വീഡിയോ വൈറലാകുന്നു

ഗ്ലാമറസ് കോസ്റ്റ്യൂമിൽ പ്രശസ്തമായ ‘വസീഗര’ എന്ന ഗാനമാണ് മീര കവർ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്.

മീരാ നന്ദൻ

മീരാ നന്ദൻ

  • Share this:
    ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട മലയാളികളുടെ പ്രിയതാരം മീരാ നന്ദന്റെ കവർ സോങ് വിഡിയോ വൈറലാകുന്നു. ഗ്ലാമറസ് കോസ്റ്റ്യൂമിൽ പ്രശസ്തമായ ‘വസീഗര’ എന്ന ഗാനമാണ് മീര കവർ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ‘സറാ സറാ’ എന്നാണ് വിഡിയോയുടെ പേര്. മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര മലയാളികളുടെ മനസിൽ ചേക്കേറിയത്. തുടർന്ന് ചാനൽ റിയാലിറ്റി ഷോയുടെ  അവതാരകയായി. ഇപ്പോൾ റേഡിയോ ജോക്കിയായി ദുബായിൽ ജോലി ചെയ്യുകയാണ്.

    വീഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ്. ദുബായിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിലെ മീരയുടെ ലുക്ക് സൂപ്പറാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.


    അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ മീര നന്ദൻ രംഗത്തെത്തിയിരുന്നു.
    Published by:Aneesh Anirudhan
    First published: