• HOME
 • »
 • NEWS
 • »
 • film
 • »
 • Bigg Boss 16 | ടിന ദത്ത് മുതൽ മന്യ സിങ്ങ് വരെ; ബിഗ് ബോസ് 16-ാം സീസണിൽ മാറ്റുരക്കുന്ന താരങ്ങൾ

Bigg Boss 16 | ടിന ദത്ത് മുതൽ മന്യ സിങ്ങ് വരെ; ബിഗ് ബോസ് 16-ാം സീസണിൽ മാറ്റുരക്കുന്ന താരങ്ങൾ

ഷോ ഒക്ടോബർ ഒന്നു മുതൽ കളേഴ്സ് ടിവിയിൽ സംപ്രേഷണം ആരംഭിക്കും

ബിഗ് ബോസ് 16

ബിഗ് ബോസ് 16

 • Share this:
  സൽമാൻ ഖാൻ (Salman Khan) അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി ഷോ ഒക്ടോബർ ഒന്നു മുതൽ കളേഴ്സ് ടിവിയിൽ സംപ്രേഷണം ആരംഭിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണുകളിൽ ഒന്നു കൂടിയാണിത്.

  എല്ലാ സീസണിലും, പ്രശസ്തരായ നിരവധി സെലിബ്രിറ്റികൾ മത്സരാർത്ഥികളായി എത്താറുണ്ട്. എല്ലാ എലിമിനേഷനുകളെയും അതിജീവിച്ച് ഏറ്റവും അവസാന ദിവസം വരെ ഷോയിൽ പിടിച്ചു നിൽക്കുന്ന മൽസരാർത്ഥിയാണ് വിജയിക്കുക. ഈ സീസണിൽ, മിസ് ഇന്ത്യ റണ്ണറപ്പ് മന്യ സിംഗ് മുതൽ ജനപ്രിയ ടിവി അഭിനേതാക്കളായ ഷിവിൻ നാരംഗ്, സുംബുൾ തൗഖീർ എന്നിവരടക്കമുള്ളവർ എത്തുന്നുണ്ട്.

  ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, താഴെ പറയുന്ന പത്തു പ്രശസ്ത താരങ്ങൾ ബിഗ് ബോസ് സീസൺ 16 ൽ എത്തുമെന്നാണ് സൂചനകൾ. അവർ ആരൊക്കയാണെന്നറിയാം.

  1. ടിന ദത്ത (Tina Datta)

  ഉത്തരൻ (Uttaran) എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചതിനു ശേഷമാണ് ടിന ദത്ത പ്രശസ്തയായത്. സീരയലിൽ ടിന അവതരിപ്പിച്ച 'ഇച്ഛ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ രാജീവ് ഖണ്ഡേൽവാളിനൊപ്പം നക്സൽബാരി എന്ന വെബ് സീരീസിലും ദയാൻ എന്ന ഷോയിലും ടിന പ്രത്യക്ഷപ്പെട്ടിരുന്നു. ആക്ഷൻ റിയാലിറ്റി ഷോ ആയ 'ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 7' ലും ടിന പങ്കെടുത്തിട്ടുണ്ട്. മിത്തോളജിക്കൽ ഷോ ഷാനിയിലും ഹൊറർ പരമ്പരയായ ദയനിലും ടിന അഭിനയിച്ചിട്ടുണ്ട്.

  2. ശിവൻ നാരംഗ് (Shivin Narang)

  ബെയ്ഹാദ് 2, ഇന്റർനെറ്റ് വാലാ ലവ്, സുവ്രീൻ ഗുഗ്ഗൽ, ഏക് വീർ കി അർദാസ് വീര തുടങ്ങി നിരവധി ഷോകളിൽ ശിവൻ നാരംഗ് അഭിനയിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ ഖട്രോൺ കെ ഖിലാഡി 10 എന്ന റിയാലിറ്റി ഷോയിലും മൽസരിച്ചിരുന്നു. നിരവധി മ്യൂസിക് വീഡിയോകളിലും നാരംഗ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  3. സുമ്പുൽ തൗഖീർ (Sumbul Touqeer)

  ജനപ്രിയ പ്രതിദിന സീരീയൽ താരമായ സുമ്പുൽ ഇംലി എന്ന സീരിയലിലൂടെയാണ് പ്രശസ്തയായത്. ചന്ദ്രഗുപ്ത മൗര്യ, ഇഷാരോൺ ഇഷാരോൺ മേ, വാരിസ് തുടങ്ങി നിരവധി സീരിയലുകൾ പിന്നീട് സുമ്പുൾ അഭിനയിച്ചു. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർത്ഥികളിൽ ഒരാളായിരിക്കും സുമ്പുൽ തൗഖീർ എന്നാണ് വിവരം.

  4. ശാലിൻ ഭാനോട്ട് (Shalin Bhanot)

  വിനോദ വ്യവസായ മേഖലയിലെ അറിയപ്പെടുന്ന വ്യക്തികളിലൊരാളാണ് ശാലിൻ ഭാനോട്ട്. തന്റെ കരിയറിൽ ഉടനീളം നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാഗിൻ, ദോ ഹാൻസൺ കാ ജോദാ, സൂര്യപുത്ര കർൺ, നാച്ച് ബാലിയേ, യേ ഹേ ആഷിഖി എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ ഷോകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

  5. മന്യ സിങ്ങ് (Manya Singh)

  2020 ലെ ഫെമിന മിസ് ഇന്ത്യയിൽ റണ്ണറപ്പായിരുന്നു മന്യ സിംഗ്. നിരവധി പ്രമുഖ ഡിസൈനർമാർക്കായും പ്രശസ്ത ബ്രാൻഡുകൾക്കായും മന്യ മോഡലായിട്ടുണ്ട്. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ. മിസ് ഇന്ത്യ മൽസരത്തിലെ മന്യയുടെ വിജയം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

  6. ശിവ് താക്കറെ (Shiv Thakare)

  2017-ൽ എംടിവിസിലെ ഹിറ്റ് റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ശിവ് താക്കറെ പ്രശസ്തനായത്. മൽസരത്തിൽ ശിവ് സെമി ഫൈനൽ വരെ എത്തിയിരുന്നു. പിന്നീട് എംടിവിയുടെ 'ദ ആന്റി സോഷ്യൽ നെറ്റ്‌വർക്കിൽ' പ്രത്യക്ഷപ്പെട്ടു. ബിഗ് ബോസ് മറാത്തി രണ്ടാം സീസണിലും പങ്കെടുത്തിരുന്നു.

  7. ​ഗൗതം വി​ഗ് (Gautam Vig)

  അറിയപ്പെടുന്ന ടെലിവിഷൻ സീരിയൽ താരങ്ങളിൽ ഒരാളാണ് ഗൗതം വിഗ്. സാത്ത് നിഭാന സാത്തിയ 2, പിഞ്ചാര ഖുബ്സുർത്തി കാ, തന്ത്ര, നാംകരൻ, ഇഷ്ക് സുബ്ഹാൻ അല്ലാ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2016 മുതൽ മോഡലായി കരിയർ ആരംഭിച്ച അദ്ദേഹം ടെലിവിഷൻ രംഗത്ത് സജീവമായ താരമാണ്.

  8. ശ്രീജിത ഡേ (Sreejita Dey)

  ഉത്തരൻ, പിയ രംഗ്രെസ്, നാസർ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത നടിയാണ് ശ്രീജിത ഡേ. ബിഗ് ബോസ് പതിനാറാം സീസണിൽ ശ്രീജിതയും ഉണ്ടെന്നാണ് വാർത്തകൾ. ഉത്തരൻ സീരിയലിൽ ശ്രീജിതയും ടീന ദത്തയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരെ വീണ്ടും ഒരുമിച്ച് സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

  9. സൗന്ദര്യ ശർമ (Soundarya Sharma)

  നടിയും മോഡലുമാണ് സൗന്ദര്യ ശർമ. റാഞ്ചി ഡയറീസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സൗന്ദര്യ ശർമ ബിഗ് ബോസിന്റെ പതിനാറാം സീസണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ക്ലാസിക്കൽ വോക്കലിസ്റ്റ് കൂടിയായ സൗന്ദര്യ, ഗിറ്റാർ വായിക്കാനും നാടകങ്ങൾ ചെയ്യാനും കാറുകൾ ഓടിക്കാനും ഇഷ്ടപ്പെടുന്നയാൾ കൂടിയാണ്.

  10. നിമൃത് കൗർ അലുവാലിയ (Nimrit Kaur Ahluwalia)

  മുൻ മിസ് ഇന്ത്യ മത്സരാർത്ഥിയായ നിമൃത് കൗർ അലുവാലിയ, ചോതി സർദാർണി എന്ന ടെലിവിഷൻ സീരിയലിലൂടെയും പ്രശസ്തയാണ്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിന്റെ പതിനാറാം സീസണിൽ നടി പ്രത്യക്ഷപ്പെടുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

  ബിഗ് ബോസ് 16-ാം സീസൺ ഉടൻ എത്തുന്നു എന്ന വാർത്ത വന്നതിനു പിന്നാലെ അവതാരകനായി എത്താൻ സൽമാൻ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും നിരവധി ചർച്ചകൾ ഉയർന്നിരുന്നു. വമ്പൻ പ്രതിഫലം നൽകിയാണ് കളേഴ്സ് ടിവി സൽമാനെ അവതാരകനാക്കിയതെന്നായിരുന്നു വാർത്തകൾ. അവതാരകനാകാൻ താരം പ്രതിഫല തുകയായി 1000 കോടി ആവശ്യപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് ചാനലോ സൽമാൻ ഖാനോ ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് പിന്നീട് സൽമാൻ പ്രതികരിച്ചു. ആയിരം കോടി രൂപ കിട്ടിയാൽ പിന്നെ താൻ ജീവിതത്തിൽ ജോലി ചെയ്യില്ലെന്നും സൽമാൻ തമാശ രൂപേണ പറഞ്ഞു. ആയിരം കോടി രൂപ പ്രതിഫലമായി കിട്ടിയാൽ പിന്നെ ജീവിത്തിൽ ജോലിക്ക് പോകില്ല. പക്ഷേ ഇത്രയും വലിയ തുക പ്രതിഫലമായി തനിക്ക് ലഭിക്കുന്ന ദിവസം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:user_57
  First published: