• HOME
 • »
 • NEWS
 • »
 • film
 • »
 • Meghana Raj Birthday | അച്ഛന്റെ ഛായാചിത്രത്തിന് മുന്നിൽ ജൂനിയർ ചിരു; പ്രിയതമൻ ഒപ്പമില്ലാതെ മേഘ്‌നയുടെ ആദ്യ പിറന്നാൾ

Meghana Raj Birthday | അച്ഛന്റെ ഛായാചിത്രത്തിന് മുന്നിൽ ജൂനിയർ ചിരു; പ്രിയതമൻ ഒപ്പമില്ലാതെ മേഘ്‌നയുടെ ആദ്യ പിറന്നാൾ

Meghana Raj posts a video on her first birthday without Chiranjeevi Sarja | ഭർത്താവൊപ്പമില്ലാതെ മേഘ്‌നയുടെ ആദ്യ പിറന്നാൾ. ചിരഞ്ജീവി സർജ്ജയുടെ ഛായാചിത്രത്തിന് മുന്നിൽ മകനെ കയ്യിലെടുത്തുള്ള വീഡിയോയുമായി മേഘ്ന

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

 • Last Updated :
 • Share this:
  ഈ വീഡിയോയിലെ കുഞ്ഞ് ചിരു ആരുടേയും കരളലിയിപ്പിക്കും. അവൻ പിറന്ന ശേഷമുള്ള അമ്മയുടെ ആദ്യ പിറന്നാളാണിന്ന്. ആഘോഷമാക്കേണ്ട ഈ അവസരത്തിലാണ് അവന്റെ അച്ഛന്റെ അഭാവവും. ഭർത്താവ് ചിരഞ്ജീവി സർജ്ജ വിടവാങ്ങിയ ശേഷമുള്ള മേഘ്ന രാജിന്റെ ആദ്യ പിറന്നാളാണിന്ന്.

  മകനെ കയ്യിലേന്തി അവന്റെ അച്ഛന്റെ ഛായാചിത്രത്തിന് മുന്നിൽ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ, ആ വർണ്ണ ചിത്രത്തിൽ ജൂനിയർ ചിരു തന്റെ കുഞ്ഞു വിരലുകൾ കൊണ്ട് എന്തെല്ലാമോ പറയാൻ ശ്രമിക്കുന്ന പോലെ. മകൻ അറിയുന്നുണ്ടാവുമോ, ഒരിക്കലും തനിക്ക്‌ നേരിട്ടൊന്നു സ്പർശിക്കാൻ പോലും സാധിക്കാതെ മറ്റൊരു ലോകത്തുള്ള അച്ഛനാണതെന്ന്? അമ്മയുടെ മനസ്സിലെ വിങ്ങൽ എത്രത്തോളമുണ്ടെന്ന്? മകനെ ആ അച്ഛൻ കയ്യിലെടുത്ത് ലാളിക്കാൻ എന്തുമാത്രം സ്വപ്നംകണ്ടിരിക്കുമെന്ന്?

  നിരവധി മലയാളം - കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേഘ്ന 2018ലാണ് കന്നഡ നടനായ ചിരഞ്ജീവിയെ വിവാഹം കഴിച്ചത്. 2020 ജൂൺ മാസത്തിൽ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിരഞ്ജീവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചിരഞ്ജീവി സർജ്ജയുടെ മരണം.

  ഭർത്താവ് മരിക്കുമ്പോൾ മേഘ്ന ഗർഭിണിയാണെന്ന വാർത്ത ആരാധകരെയും സുഹൃത്തുക്കളെയും സങ്കടക്കടലിലാഴ്ത്തി. പിന്നെയങ്ങോട്ട് ആ അമ്മയെയും പിറക്കാനിരിക്കുന്ന കുഞ്ഞിനേയും പ്രേക്ഷകർ നെഞ്ചിലേറ്റി.
  View this post on Instagram


  A post shared by Meghana Raj Sarja (@megsraj)


  ഗർഭകാല ഫോട്ടോഷൂട്ടും സീമന്തവുമെല്ലാം ചിരു എന്ന ചിരഞ്ജീവി സർജ്ജയുടെ അഭാവത്തിലും മുടക്കം കൂടാതെ നടന്നു. അന്നും താങ്ങും തണലുമായി ജ്യേഷ്‌ഠന്റെ അഭാവത്തിൽ അനുജൻ ധ്രുവ് സർജ്ജയും ഭാര്യയും മേഘ്‌നയുടെ ഒപ്പം നിന്നു.

  സീമന്ത ചടങ്ങിൽ മേഘ്‌നയുടെ അരികിൽ ചിരുവിന്റെ ഒരു കൂറ്റൻ കട്ട്ഔട്ട് വച്ചിരുന്നു. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിൽ അത് കണ്ടുനിന്നവരുടെ കണ്ണുനിറയ്ക്കുകയും ചെയ്തു. മേഘ്‌നയുടെ മകന് ഇപ്പോൾ ആറു മാസം പ്രായമുണ്ട്.

  പത്തു വർഷത്തെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ 2018ലാണ് മേഘ്നയും ചിരുവും ഒന്നായത്. ക്രിസ്ത്യൻ മതാചാരപ്രകാരവും ഹിന്ദു മതാചാരപ്രകാരവുമായിരുന്നു വിവാഹം. അമ്മ പ്രമീളയാണ് ചിരഞ്ജീവിയെ ഒരു പരിപാടിക്കിടെ മേഘ്നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് ഇരുവരും സൗഹൃദത്തിലായി. ചീരുവിന്റെ പെരുമാറ്റമാണ് തന്നെ ആകർഷിച്ചതെന്നാണ് ഒരു അഭിമുഖത്തിനിടെ മേഘ്ന പറഞ്ഞത്.

  പ്രമുഖ സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ് ഇരുവരും. സുപ്രസിദ്ധ കന്നട സിനിമാ താരം ശക്തി പ്രസാദിന്റെ ചെറുമകനാണ് ചിരഞ്ജീവി സർജ. തമിഴ് താരം അർജുൻ സർജ ചീരുവിന്റെ അമ്മാവനാണ്. സഹോദരൻ ധ്രുവ സർജയും സിനിമാ താരമാണ്. മേഘ്നയുടെ മാതാപിതാക്കളായ സുന്ദർ രാജും പ്രമീളയും അഭിനേതാക്കളാണ്.

  Summary: Meghana Raj posts a video in her Instagram profile on her birthday where she is holding her baby son before a huge portrait of Chiranjeevi Sarja hung on the wall
  Published by:user_57
  First published: