ജൂനിയർ സി എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന മേഘ്‌ന രാജ്- ചിരഞ്ജീവി സർജ്ജ ദമ്പതിമാരുടെ പുത്രൻ ഫാദേഴ്‌സ് ഡേയിൽ ഓമനത്തം തുളുമ്പുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ആറു മാസം പിന്നിട്ട മകൻ അമ്മ മേഘ്‌നയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുക മാത്രമല്ല, അൽപ്പം ടെക് സാവി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയും കൂടിയാണ്.
ഈ മാസമായിരുന്നു ചിരഞ്ജീവി സർജയുടെ ആദ്യ ഓർമ്മദിനം. ഇതേമാസം തന്നെ ഫാദേഴ്‌സ് ഡേയും വന്നുചേർന്നു എന്നതും തീർത്തും യാദൃശ്ചികം.
ഈ ദിവസം ജൂനിയർ സി കംപ്യൂട്ടറിൽ കൈവച്ചതും തീർത്തും അവിചാരിതമായി അച്ഛന്റെ ഗാനം പ്ലേ ചെയ്യപ്പെട്ടത് പോസ്റ്റ് ചെയ്തിരിക്കുകയാണ് മേഘ്‌ന. "ഇത് പ്ലാൻ ചെയ്തതല്ല. കമ്പ്യൂട്ടർ കീ കണ്ടതും അവന് ആകാംക്ഷയായി. മിടുക്കനായത് കൊണ്ട് നേരെപോയി അവന്റെ അച്ഛന്റെ പാട്ട് പ്ലേ ചെയ്‌തു. അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ എന്നോട് പറഞ്ഞു. ഞാൻ സന്തോഷത്തോടെ അനുസരിച്ചു," മേഘ്ന ക്യാപ്‌ഷനിൽ കുറിച്ചു.
ചിരഞ്ജീവി സർജ്ജയുടെ അടിപൊളി നൃത്തരംഗമുള്ള ഗാനമാണ് മകൻ കമ്പ്യൂട്ടറിൽ വച്ചത്. കാര്യമെന്തെന്ന് ഒരുപക്ഷെ മനസ്സിലായില്ലെങ്കിലും അത് വളരെ സീരിയസ് ലുക്കോടു കൂടി ആസ്വദിക്കുന്ന ജൂനിയർ സിയെ വീഡിയോയിൽ കാണാം. ഇനി അഭിനയത്തോടാകുമോ മകന് കമ്പം എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. (വീഡിയോ ചുവടെ)
View this post on Instagram
മേഘ്‌ന മൂന്നു മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവിന്റെ അകാല വിയോഗം. പിന്നീട് ആ അമ്മയും കുഞ്ഞും ഓരോ പ്രേക്ഷകന്റെയും മനസ്സിലെ വേദനയായി മാറി. മേഘ്നയുടെയും മകന്റെയും വിശേഷങ്ങൾക്ക് ഏവരും ശ്രദ്ധയോടു കൂടി കാതോർത്തു.
സീമന്ത ചടങ്ങിനും മറ്റും ഭർത്താവിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഒരു കട്ട്ഔട്ട് ആണ് ഒരുക്കിയത്. ചേട്ടത്തിയമ്മയ്ക്ക് താങ്ങും തണലുമായി ചിരഞ്ജീവിയുടെ അനുജൻ ധ്രുവ് സർജ്ജയും ഭാര്യയും ഒപ്പമുണ്ടായി. ചേട്ടന്റെ കുഞ്ഞിനായി ധ്രുവ് ഒരു വെള്ളിത്തൊട്ടിൽ പണികഴിപ്പിച്ച് നൽകിയിരുന്നു. കുഞ്ഞിനെ ലേബർ റൂമിന് പുറത്ത് ഏറ്റുവാങ്ങിയതും ധ്രുവ് തന്നെയാണ്.
ലേബർ റൂമിന് അരികിൽ ചിരഞ്ജീവി സർജ്ജയുടെ ഒരു വലിയ ഛായാചിത്രം ഒരുങ്ങിയിരുന്നു. പിറന്നയുടൻ നേഴ്‌സുമാർ ചേർന്ന് കുഞ്ഞിനെ ആ ചിത്രത്തിനരികെ ചേർത്തു പിടിച്ചു. കുഞ്ഞിനെ കാണാൻ മലയാള സിനിമയിൽ നിന്നും നസ്രിയയും ഫഹദും അനന്യയും ഇന്ദ്രജിത് സുകുമാരനും പോയിരുന്നു.
Summary: Meghana Raj posts an adorable video of son Junior C enjoying a song of his dad on their computer. " All smarty pants that he is, hit the right buttons and his favourite song of appa’s started playing… he insisted i play it again and again… and I happily obliged!," she captioned the video.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chiranjeevi Sarja, Father's Day, Meghna Raj