• HOME
  • »
  • NEWS
  • »
  • film
  • »
  • Meghana Raj | Chiranjeevi Sarja | മറ്റൊരു ലോകത്ത് ചിരുവിന് പിറന്നാൾ; പിറക്കാനിരിക്കുന്ന കണ്മണിയോട് അച്ഛനെക്കുറിച്ച് പറഞ്ഞ് മേഘ്ന

Meghana Raj | Chiranjeevi Sarja | മറ്റൊരു ലോകത്ത് ചിരുവിന് പിറന്നാൾ; പിറക്കാനിരിക്കുന്ന കണ്മണിയോട് അച്ഛനെക്കുറിച്ച് പറഞ്ഞ് മേഘ്ന

Meghana Raj remembers Chiranjeevi Sarja on his birthday | മുഖത്ത് പുഞ്ചിരി വിടർത്തി മേഘ്ന ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും, ആരാധകരുടെ കണ്ണുകളാണ് നിറയുക

മേഘ്നയും ചിരഞ്ജീവി സർജ്ജയും

മേഘ്നയും ചിരഞ്ജീവി സർജ്ജയും

  • Share this:
മുഖത്ത് പുഞ്ചിരി വിടർത്തി പ്രേക്ഷകർക്ക് മുന്നിൽ സോഷ്യൽ മീഡിയയിലൂടെ മേഘ്ന ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും, ആരാധകരുടെ കണ്ണുകളാണ് നിറയുക. പ്രിയപ്പെട്ട ഭർത്താവിനെ ഓർക്കാപ്പുറത്ത് നഷ്‌ടപ്പെടുക. അതും ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പും സ്വപ്നങ്ങളും നിറയുന്ന നിമിഷത്തിൽ. ഇന്ന് മേഘ്‌നയുടെ പ്രിയപ്പെട്ട ചിരുവിന്റെ പിറന്നാളാണ്. ചിരു മറ്റൊരു ലോകത്തിരുന്നു കൊണ്ട് കാണുന്ന പിറന്നാൾ.

എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരഞ്ജീവി സർജ എന്ന ചിരുവിന് ആഗ്രഹം എന്ന് മേഘ്ന തന്നെ പറഞ്ഞിട്ടുണ്ട്. നിറവയറുമായി സീമന്ത ചടങ്ങിൽ ഭർത്താവ് ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ രൂപത്തിലെ ഒരു കട്ട്ഔട്ട് അരികിൽ വച്ചാണ് മേഘ്ന ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. പട്ടു സാരിയും ഹാരവുമണിഞ്ഞ് പുഞ്ചിരി തൂകിയ മുഖത്തോടെയാണ് മേഘ്ന വന്നതെങ്കിലും അത് കണ്ടവരെ മുഴുവൻ ദുഃഖത്തിലാഴ്ത്തി.

ഈ പിറന്നാളിന് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് അച്ഛനെ പരിചയപ്പെടുത്തി കൊടുത്താണ് മേഘ്ന എത്തുന്നത്. കഴിഞ്ഞ ദിവസം തന്റെ സീമന്ത ചടങ്ങിലെ വീഡിയോ മേഘ്ന ഷെയർ ചെയ്തിരുന്നു. "നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു" എന്നാണ് മേഘ്‌നയ്ക്ക് പറയാനുള്ളത്.
View this post on Instagram

@shalinismakeupprofile @makeover_by_raghu_nagaraj_n @classycaptures_official


A post shared by Meghana Raj Sarja (@megsraj) on


2020 ജൂൺ മാസം ഏഴാം തിയതിയാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ മരണമടയുന്നത്. ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ ശേഷം മേഘ്ന ഒരു ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ടിരുന്നു.

“ചിരു, ഞാൻ ഒരുപാട് ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വിവരിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്- ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും സമ്മാനമാണ് നമ്മുടെ കുഞ്ഞ് . നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞിലൂടെ, നീ ഭൂമിയിൽ വീണ്ടും ജനിക്കുന്നത് കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കൈകളിലേന്താൻ, നിന്റെ പുഞ്ചിരി കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന നിന്റെ ചിരി കേൾക്കാൻ കാത്തിരിക്കാൻ വയ്യ. ഞാൻ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു.” മേഘ്ന കുറിച്ചു.
Published by:user_57
First published: