• HOME
  • »
  • NEWS
  • »
  • film
  • »
  • പ്രണയദിനത്തിൽ ആരാധകർക്ക് സമ്മാനം; 'ജൂനിയർ സി'യെ പരിചയപ്പെടുത്തി മേഘ്ന രാജ്

പ്രണയദിനത്തിൽ ആരാധകർക്ക് സമ്മാനം; 'ജൂനിയർ സി'യെ പരിചയപ്പെടുത്തി മേഘ്ന രാജ്

എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്‍റെ പേരിൽ വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്

  • Last Updated :
  • Share this:
    ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് തന്‍റെ കണ്‍മണിയുടെ ആദ്യ ചിത്രം പങ്കുവച്ച് മേഘ്ന രാജ്. പന്ത്രണ്ട് മണിയോടെ പുറത്ത് വിട്ട വീഡിയോയിലാണ് തന്‍റെ കുഞ്ഞിന്‍റെ ചിത്രം ആദ്യമായി മേഘ്ന പുറത്തുവിടുന്നത്. എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്‍റെ പേരിൽ വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

    Also Read-'ഏറ്റവും മനോഹരവും കഠിനുവമായ ജോലി മാതൃത്വം തന്നെ'; മകനൊപ്പം മേഘ്നാ രാജ്

    'ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം'എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.








    View this post on Instagram






    A post shared by Meghana Raj Sarja (@megsraj)






    അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെയും നടി മേഘ്നയുടെയും മകന് ചിരഞ്ജീവിയുടെ പേരിനോട് സാദൃശ്യമുള്ള ചിന്തു എന്നാണ് പേര് നൽകിയിരിക്കുന്നത്. 2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അധികം വൈകാതെ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

    കുഞ്ഞിന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ചിത്രങ്ങൾ പുറത്തുവിടുന്നത്. നേരത്തെ മനോഹരമായ ഒരു വീഡിയോയിലൂടെ കുഞ്ഞിനെ കാണാൻ തയ്യാറായിരിക്കാൻ ആരാധകരോട് നടി. ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. പറഞ്ഞത് പോലെ തന്നെ പ്രണയദിനം പുലര്‍ന്ന വേളയിൽ തന്നെ തന്‍റെ കൺമണിയുടെ ചിത്രം മേഘ്ന പുറത്തുവിടുകയും ചെയ്തു.

    Also Read-Meghna Raj | 'ഒപ്പം നിന്നത് നസ്രിയയും അനന്യയും; ഇനിയുള്ള ജീവിതം മകനുവേണ്ടി': മേഘ്ന രാജ്

    ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജ്ജ കുഞ്ഞിന് വേണ്ടി വേണ്ടി പത്തുലക്ഷം വിലയുള്ള തൊട്ടിലും വാങ്ങിയിരുന്നു.
    Published by:Asha Sulfiker
    First published: