അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടേയും മേഘ്ന രാജിന്റെയും കൺമണിയെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അധികം വൈകാതെ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിന്റെ ഓരോ കുഞ്ഞ് വിശേഷങ്ങളും മേഘ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചിരഞ്ജീവിയുടെ പേരിനോട് സാദൃശ്യമുള്ള ചിന്തു എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്.
കുഞ്ഞിന്റെ ചിത്രങ്ങളൊന്നും ഇതുവരെ മേഘ്ന പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ മനോഹരമായ ഒരു വീഡിയോയിലൂടെ കുഞ്ഞിനെ കാണാൻ തയ്യാറായിരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോയിൽ ചിരുവിന്റേയും തന്റേയും ചിത്രങ്ങളും ഒപ്പം കുഞ്ഞിന്റെ ശബ്ദവും ചേർത്താണ് മേഘ്നയുടെ കുറിപ്പ്. കുഞ്ഞിന്റെ ശബ്ദമാണ് നിങ്ങൾ കേട്ടത്. അവനെ നിങ്ങൾക്ക് കാണിക്കാൻ കാത്തിരിക്കുകയാണ് താൻ. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ എന്നാണ് മേഘ്നയുടെ കുറിപ്പ്.
ഫെബ്രുവരി 12ന് പ്രധാനപ്പെട്ട ഒരു വാർത്ത പങ്കുവെക്കാനുണ്ടെന്ന് മേഘ്ന നേരത്തേ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വാഗ്ദാനം നൽകിയതു പോലെ കൃത്യം ഒമ്പതു മണിക്കു തന്നെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്.
ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജ്ജ കുഞ്ഞിന് വേണ്ടി വേണ്ടി പത്തുലക്ഷം വിലയുള്ള വാങ്ങിയിരുന്നു.
ഫെബ്രുവരി പതിനാല് പ്രണയദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മേഘ്നയുടേയും ചിരഞ്ജീവി സർജയുടേയും ആരാധകർ. തങ്ങളുടെ ഇഷ്ടതാരത്തിന്റെ മകനെ ആദ്യമായി കാണാനുള്ള കാത്തിരിപ്പിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.