ചങ്ക് പൊട്ടി മേഘ്ന; അവസാനമായി പ്രിയതമന്റെ നെഞ്ചത്ത് വീണ് കരഞ്ഞ് ഒരു യാത്രാമൊഴി

Meghna Raj bids final farewell to Chiranjeevi Sarja | ഭർത്താവിന്റെ അന്ത്യയാത്രയിൽ ചങ്കുപൊട്ടി കരഞ്ഞ ഭാര്യ മേഘ്ന രാജിനെ കണ്ടു നിൽക്കുന്നവർക്ക് പോലും ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു

News18 Malayalam | news18-malayalam
Updated: June 9, 2020, 10:46 AM IST
ചങ്ക് പൊട്ടി മേഘ്ന; അവസാനമായി പ്രിയതമന്റെ നെഞ്ചത്ത് വീണ് കരഞ്ഞ് ഒരു യാത്രാമൊഴി
ചിരഞ്ജീവിക്ക്‌ മേഘ്‌നയുടെ അന്ത്യാഞ്ജലി
  • Share this:
വിവാഹം കഴിഞ്ഞിട്ട് കേവലം രണ്ടു വർഷങ്ങൾ കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഒടുവിൽ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള സന്തോഷം നിറയേണ്ട വീട്ടിൽ നിന്നും, അതിനെല്ലാം മുൻപേ ചിരഞ്ജീവി സർജ വിടപറഞ്ഞു. ഭർത്താവിന്റെ അന്ത്യയാത്രയിൽ ചങ്കുപൊട്ടി കരഞ്ഞ ഭാര്യ മേഘ്ന രാജിനെ കണ്ടു നിൽക്കുന്നവർക്ക് പോലും ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

Also read: കടിഞ്ഞൂൽ കൺമണിയെ കാണാതെ ചിരഞ്ജീവി സർജയുടെ വിയോഗം; ഭർത്താവിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് മേഘ്ന രാജ്

ഭർത്താവിന്റെ നെഞ്ചത്ത് അവസാനമായി വീണ് കരഞ്ഞ ആ രംഗം ആരുടേയും കരൾ അലിയിപ്പിക്കും. മൂന്നു മാസം ഗർഭിണിയായിരിക്കെയാണ് മേഘ്‌നയ്ക്ക് ഭർത്താവിന്റെ വിയോഗം നേരിടേണ്ടി വന്നത്. ഹൃദയാഘാതം ഉണ്ടായി ആശുപത്രിയിൽ എത്തിച്ചെങ്കിലും 'ചിരു' എന്ന് ഓമനപ്പേരുള്ള ചിരഞ്ജീവിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നടൻ അർജുൻ സർജയുടെ അനന്തരവൻ കൂടിയാണ് ചിരഞ്ജീവി.First published: June 9, 2020, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading