'മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട്' ശ്രേയ ഘോഷാൽ; 41ലെ സോംഗ് മേക്കിംഗ് വീഡിയോ

ശ്രേയ ഘോഷാൽ ആണ് 'മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട്' എന്ന പാട്ട് പാടിയിരിക്കുന്നത്.

News18 Malayalam | news18
Updated: October 9, 2019, 10:43 PM IST
'മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട്' ശ്രേയ ഘോഷാൽ; 41ലെ സോംഗ് മേക്കിംഗ് വീഡിയോ
ശ്രേയ ഘോഷാൽ
  • News18
  • Last Updated: October 9, 2019, 10:43 PM IST
  • Share this:
സംവിധായകൻ ലാൽ ജോസിന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ 'നാൽപത്തിയൊന്നി'ലെ ഗാനമായ 'മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട്' മേക്കിംഗ് വീഡിയോ യു ട്യൂബിൽ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രേയ ഘോഷാൽ ആണ് 'മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട്' എന്ന പാട്ട് പാടിയിരിക്കുന്നത്.

നിമിഷ സജയൻ, ബിജു മേനോൻ എനിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. ഇതാദ്യമായാണ് ബിജു മേനോൻ ലാൽ ജോസ് ചിത്രത്തിൽ നായകനാകുന്നത്. ഇവരെ കൂടാതെ ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.പുതുമുഖം പി.ജി. പ്രഗീഷാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിങ് രഞ്ജൻ എബ്രഹാമും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കും. സമീറ സനീഷ് ആണ് കോസ്റ്റ്യൂംസ്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

First published: October 9, 2019, 10:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading