ഒൻപതാം വാർഡിൽ പൊരിഞ്ഞ പോരാട്ടം; ഇലക്ഷൻ ചൂട് നിറയുന്ന പോസ്റ്ററുമായി 'മെമ്പര്‍ രമേശന് 9-ാം വാര്‍ഡ്'
Member Rameshan Onpatham Ward movie captures election fervour in its posters | ഇലക്ഷൻ പോസ്റ്റർ രൂപത്തിൽ ഒരുക്കിയ സിനിമാ പോസ്റ്ററുകൾ ശ്രദ്ധേയമാവുന്നു

മെമ്പർ രമേശൻ ഒൻപതാം വാർഡ്
- News18 Malayalam
- Last Updated: December 1, 2020, 1:38 PM IST
ഇലക്ഷന് പ്രചരണങ്ങളും രാഷ്ട്രീയ വാഗ്ദാനങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്താണ്, ഒരു മലയാള സിനിമയുടെ പ്രൊമോഷണല്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബോബന് ആൻഡ് മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അര്ജുന് അശോകന്, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'മെമ്പര്‍ രമേശന് 9-ാംവാര്‍ഡ്' എന്ന പുതിയ സിനിമയുടെ പോസ്റ്ററുകളാണ് ഈ ഇലക്ഷന് കാലത്ത് ശ്രദ്ധപിടിച്ച് പറ്റുന്നത്.
ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആയിട്ടാണ് താരങ്ങള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്. അര്ജുന് അശോകന്, സാബുമോന്, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഛായാഗ്രഹണം: എല്‍ദോ ഐസക്, സംഗീതം: കൈലാസ് മേനോന്, എഡിറ്റിങ്: ദീപു ജോസഫ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോഷി തോമസ്.
തിരശീലയിലെ താരങ്ങൾ മത്സരച്ചൂടിൽ നാടുമുഴുവൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ധാരാളം സ്ഥാനർഥികളെ നമ്മൾ പരിചയപെട്ടു. മാത്രല്ല കൊറോണ കാരണം സോഷ്യൽ മീഡിയയിലൂടെയാണ് എല്ലാ മുന്നണികളുടെയും പ്രചരണം.

View this post on Instagram