നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മെമ്പർ രമേശനായി അർജുൻ അശോകൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  മെമ്പർ രമേശനായി അർജുൻ അശോകൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് ടൊവിനോ തോമസ്

  • Share this:
   യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ 9ാം വാർഡ്. ചെമ്പൻ വിനോദ്, സാബുമോൻ, ശബരീഷ് വർമ്മ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഗായത്രി അശോക് നായികയായി എത്തുന്നു. നടൻ ടൊവിനോ തോമസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

   ഇന്ദ്രൻസ്, മാമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നു.

   Also Read- 'സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മിൽ ബന്ധമില്ല'; ഷെയ്ൻ നിഗം

   ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽദോ ഐസക്കാണ്. സംഗീതം കൈലാസ് മേനോൻ. ഗാനരചനയ്ക്ക് പുറമെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ആയും ശബരീഷ് വർമ്മ പ്രവർത്തിക്കുന്നു. ഗ്രാമ പശ്ചാതലത്തിൽ കഥ പറയുന്ന ഒരു മുഴുനീള പൊളിറ്റിക്കൽ ഫാമിലി എന്റർടൈനറാണ് മെമ്പർ രമേശൻ 9-ാം വാർഡ്. ജനുവരി അവസാനവാരം ചിത്രീകരണം തുടങ്ങും.
   Published by:Rajesh V
   First published:
   )}