പകർച്ചവ്യാധികളുടെ കഥ പറയുന്ന 'മെമയേഴ്സ് ഓഫ് ദേവകി, ഒരുഅമ്മൂമ്മ കാലം'

പണ്ട് കാലത്ത് പകർച്ചവ്യാധികൾ ഉയർത്തിയിരുന്ന ഭീഷണിയെ കുറിച്ചും അതിനെ  അതിജീവച്ചതെങ്ങനെയെന്നും ഡോക്യുമെന്റിയിൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: June 8, 2020, 6:49 PM IST
പകർച്ചവ്യാധികളുടെ കഥ പറയുന്ന 'മെമയേഴ്സ് ഓഫ് ദേവകി, ഒരുഅമ്മൂമ്മ കാലം'
Memoirs of Devaki
  • Share this:
കോളറ അടക്കമുള്ള പകർച്ചവ്യാധികൾ  ലോകത്തെ പിടിച്ചുകുലുക്കിയിരുന്ന കാലഘട്ടത്തെ ഓർത്തെടുക്കുന്ന ദേവകി എന്ന തൊന്നൂറ്റിമൂന്നുകാരി.
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതാണ് മെമയേഴ്സ് ഓഫ് ദേവകി, ഒരു അമ്മൂമ്മ കാലം എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററി.

ദേവകിയുടെ ഓർമ്മകളിലൂടെയാണ് ഡോക്യുമെന്റി സഞ്ചരിക്കുന്നത്. പണ്ട് കാലത്ത് പകർച്ചവ്യാധികൾ ഉയർത്തിയിരുന്ന ഭീഷണിയെ കുറിച്ചും അതിനെ  അതിജീവച്ചതെങ്ങനെയെന്നും ഡോക്യുമെന്റിയിൽ പറയുന്നു.

TRENDING:പട്ടാപ്പകൽ ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ദുരഭിമാന വധശ്രമമെന്ന് പോലീസ് [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും


മാധ്യമ പ്രവർത്തകനായ വിനു ജനാർദനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ ചെലവഴിച്ച സമയത്താണ് വ്യത്യസ്ത പ്രമേയത്തിൽ ഡോക്യുമെന്ററി എന്ന ആശയം  വിനു ജനാർദനന‍്റെ മനസ്സിൽ ഉദിച്ചത്.

കോവിഡിനെ അതിജീവിക്കാൻ ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമാണ് ഡോക്യുമെന്ററി മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം ഈ വറുതിയുടെ കാലത്തെയും നമ്മൾ അതിജീവിക്കുമെന്ന ആത്മവിശ്വാസവും പകർന്ന് കൊണ്ടാണ് ഡോക്യുമെന്റി അവസാനിക്കുന്നത്.

കാർത്തിക്ക് ജോഗേഷാണ് ഡോക്യുമെന്ററിയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

First published: June 8, 2020, 1:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading