• HOME
  • »
  • NEWS
  • »
  • film
  • »
  • Meppadiyan | 'മേപ്പടിയാന്‍' ജനുവരി 14-ന് തിയേറ്ററുകളില്‍; റോഡ് ഷോ തുടങ്ങി

Meppadiyan | 'മേപ്പടിയാന്‍' ജനുവരി 14-ന് തിയേറ്ററുകളില്‍; റോഡ് ഷോ തുടങ്ങി

കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ജനുവരി ഒന്നു മുതല്‍ ജനുവരി 10 വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്

മേപ്പടിയാൻ

മേപ്പടിയാൻ

  • Last Updated :
  • Share this:
    ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച് നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'മേപ്പടിയാന്‍' ജനുവരി 14-ന് തിയേറ്ററുകളില്‍ എത്തും. മേപ്പടിയാന്‍ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ ജനുവരി 10 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ RED FM ആയി ചേര്‍ന്നാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഐശ്വര്യലക്ഷ്മി, നിര്‍മല്‍ സഹദേവ്,തന്‍വി റാം എന്നിവര്‍ ചേര്‍ന്ന് കാസറഗോഡ് വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു.

    ഒരു LED വാഹനവും, രണ്ടു മേപ്പടിയാന്‍ ബ്രാന്‍ഡഡ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഒപ്പം ചേരുന്നു. മേപ്പടിയാന്‍ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് നടത്തുന്നത്.

    വര്‍ക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. ഒരു സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാന്‍ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ആയി ചിത്രീകരിച്ച സിനിമ പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്.


    ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

    നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു. ചിത്രത്തിനായി ഉണ്ണി മുകുന്ദന്‍ സിക്‌സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: