• HOME
  • »
  • NEWS
  • »
  • film
  • »
  • സ്പീൽബർഗിന്റെ The Terminal സിനിമയ്ക്ക് പ്രചോദനമേകിയ വ്യക്തി വിമാനത്താവളത്തിൽ അന്തരിച്ചു

സ്പീൽബർഗിന്റെ The Terminal സിനിമയ്ക്ക് പ്രചോദനമേകിയ വ്യക്തി വിമാനത്താവളത്തിൽ അന്തരിച്ചു

ടോം ഹാങ്ക്സ് അഭിനയിച്ച 'ദി ടെർമിനലി'നും ഒരു ഫ്രഞ്ച് സിനിമയ്ക്കും പ്രചോദനമായത് ഇദ്ദേഹത്തിന്റെ കഥയാണ്

മെർഹാൻ കരിമി നാശ്ശേരി

മെർഹാൻ കരിമി നാശ്ശേരി

  • Share this:
പാരീസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ 18 വർഷത്തോളം താമസിച്ച, സ്റ്റീവൻ സ്പിൽബർഗ് (Steven Spielberg) ചിത്രമായ 'ദ ടെർമിനൽ' (The Terminal) എന്ന ചിത്രത്തിന് പ്രചോദനമേകിയ ഇറാൻ സ്വദേശിയായ മെർഹാൻ കരിമി നാശ്ശേരി (Merhan Karimi Nasseri) ശനിയാഴ്ച വിമാനത്താവളത്തിൽ വച്ച് അന്തരിച്ചു.

പാരീസ് എയർപോർട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, വിമാനത്താവളത്തിന്റെ ടെർമിനൽ 2 എഫിൽ ഹൃദയാഘാതത്തെ തുടർന്നാണ് മെർഹാൻ മരിച്ചത്. പോലീസും മെഡിക്കൽ സംഘവും ഇടപെട്ട് ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

1945-ൽ ജനിച്ചെന്ന് കരുതപ്പെടുന്ന കരിമി, 1988 മുതൽ 2006 വരെ വിമാനത്താവളത്തിന്റെ ടെർമിനൽ 1-ൽ താമസിച്ചു. ആദ്യം റസിഡൻസി പേപ്പറുകൾ ഇല്ലാത്തതിനാലും പിന്നീട് സ്വന്തം ഇഷ്‌ടപ്രകാരവുമാണ് ഇദ്ദേഹം വിമാനത്താവളത്തിൽ താമസമാക്കിയത്. ഇത് നിയമപരമായ അനിശ്ചിതത്വത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ അദ്ദേഹം വീണ്ടും വിമാനത്താവളത്തിൽ താമസിക്കുകയായിരുന്നുവെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു.

ടോം ഹാങ്ക്സ് അഭിനയിച്ച 'ദി ടെർമിനലി'നും ഒരു ഫ്രഞ്ച് സിനിമയ്ക്കും പ്രചോദനമായത് ഇദ്ദേഹത്തിന്റെ കഥയാണ്.

Summary: Following cardiac failure, Merhan Karimi Nasseri, who served as the inspiration for the Steven Spielberg film 'The Terminal' and another French movie, passed away. Beginning in 1988, Karimi spent 18 years staying at Charles de Gaulle Airport's terminal 1. According to reports, he made a return to the same location a few weeks before he passed away
Published by:user_57
First published: