നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മോഹന്‍ലാല്‍ ഫൂള്‍ ആണെന്ന് തോന്നുന്നു; മലയാള സിനിമ ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നു'; വിവാദ പരാമര്‍ശവുമായി ഫസല്‍ ഗഫൂര്‍

  'മോഹന്‍ലാല്‍ ഫൂള്‍ ആണെന്ന് തോന്നുന്നു; മലയാള സിനിമ ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നു'; വിവാദ പരാമര്‍ശവുമായി ഫസല്‍ ഗഫൂര്‍

  മരക്കാര്‍ ഒടിടിയില്‍ പോകുന്ന വിഷയം ഉണ്ടായപ്പോള്‍ താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി വിഷയം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഇടപ്പെട്ടതോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു

  • Share this:
   തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെ(Mohanlal) വിവാദ പരാമര്‍ശവുമായി എംഇഎസ്(MES) സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍(Fazal Gafoor). മരക്കാര്‍ സിനിമയുടെ ഒടിടി(OTT) റിലീസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമാര്‍ശം. ഒടിടി പ്ലാറ്റഫോമുകള്‍ കുത്തകകള്‍ക്ക് വലിയ ലാഭമുണ്ടാക്കുന്നതെന്നും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിന് വലിയ ലാഭമുണ്ടായതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

   മരക്കാര്‍ ഒടിടിയില്‍ പോകുന്ന വിഷയം ഉണ്ടായപ്പോള്‍ താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി വിഷയം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഇടപ്പെട്ടതോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   'ഒ.ടി.ടി എന്നത് കുത്തകകളുടെ കൈയ്യിലാണ്. അതില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ലഭിക്കില്ല. സിനിമ ഇന്‍ഡസ്ട്രി നശിച്ച് കഴിഞ്ഞാല്‍ ഒടിടി റേറ്റ് കുറക്കും. തിയേറ്ററുകള്‍ നശിച്ച് കഴിഞ്ഞാല്‍ പിന്നെ ഈ റേറ്റൊന്നും ഓഫര്‍ ചെയ്യില്ല. മോഹന്‍ലാല്‍ ഒരു ഫൂള്‍ ആണെന്ന് തോന്നുന്നു. മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിക്കുന്നത്' ഫസല്‍ ഗഫൂര്‍ പറയുന്നു.

   'ഒരു സിനിമയല്ല നാല് സിനിമയാണ് ഒടിടിയില്‍ ഇറക്കുന്നത്. 15 ദിവസംകൊണ്ട് ജീത്തു ജോസഫ് സിനിമ, പിന്നീട് ഷാജി കൈലാസ് സിനിമ. മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കണ്ടതോടെ ഒടിടി വേണ്ട തിയേറ്റര്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു'' ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.


   Marakkar | 'കുഞ്ഞാലിക്കും ഐഷയ്ക്കും ജീവന്‍ പകരാൻ പ്രണവും കല്യാണിയും'; മരക്കാര്‍' ക്യാരക്ടര്‍ പോസ്റ്റര്‍

   ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെയും കല്യാണി പ്രിയദര്‍ശന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
   ചിത്രത്തില്‍ ഐഷ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കുഞ്ഞാലിയായി പ്രണവ് എത്തുന്നു.മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക്പേ ജിലൂടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

   മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
   തിയേറ്റര്‍ റിലീസിനായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചെങ്കിലും, ഉടമകള്‍ തയാറാവാത്തതിനാല്‍ ഒടുവില്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.   ഉപാധികള്‍ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

   രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

   രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

   ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

   Published by:Jayesh Krishnan
   First published:
   )}