HOME » NEWS » Film » MG SREEKUMAR WISHES M JAYACHANDRAN ON HIS 25TH YEAR IN MALAYALAM FILM MUSIC

M. Jayachandran | എം. ജയചന്ദ്രന്റെ 25 വർഷങ്ങൾ; പ്രിയപ്പെട്ട 'കുട്ടന്' ആശംസയുമായി എം.ജി. ശ്രീകുമാർ

MG Sreekumar wishes M Jayachandran on his 25th year in Malayalam film music | മലയാള സിനിമാ സംഗീത ലോകത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ എം. ജയചന്ദ്രന് ആശംസയുമായി എം.ജി. ശ്രീകുമാർ

News18 Malayalam | news18-malayalam
Updated: April 19, 2021, 3:21 PM IST
M. Jayachandran | എം. ജയചന്ദ്രന്റെ 25 വർഷങ്ങൾ; പ്രിയപ്പെട്ട 'കുട്ടന്' ആശംസയുമായി എം.ജി. ശ്രീകുമാർ
എം. ജയചന്ദ്രനും എം.ജി. ശ്രീകുമാറും
  • Share this:
മലയാള സിനിമാ സംഗീത ലോകത്ത് നീണ്ട 25 വർഷങ്ങൾ പൂർത്തീകരിക്കുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. 1995 ൽ പുറത്തിറങ്ങിയ 'ചന്ത' എന്ന സിനിമയിലെ ഗാനങ്ങൾക്ക് ഈണമിട്ടുകൊണ്ടാണ് ജയചന്ദ്രൻ മലയാള സിനിമയിൽ കടന്നു വന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച രണ്ട് ഗാനങ്ങളാണ് സിനിമയിലുണ്ടായിരുന്നത്. ഈ രണ്ട് ഗാനങ്ങളും പാടിയത് എം.ജി. ശ്രീകുമാറാണ്.

എം. ജയചന്ദ്രന്റെ 25-ാം വർഷത്തിൽ അദ്ദേഹത്തിന് ഒരു സ്‌പെഷൽ വീഡിയോ ആശംസയുമായി വരികയാണ് ശ്രീകുമാർ. വർഷങ്ങളുടെ പരിചയമാണ് ഇരുവരും തമ്മിൽ. താൻ കുട്ടൻ എന്നാണ് ജയചന്ദ്രനെ വിളിക്കുന്നതെന്നും ശ്രീകുമാർ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സംഗീത സംവിധായകനാണ് ജയചന്ദ്രൻ.

സംഗീതത്തെക്കുറിച്ച് പറയുമ്പോൾ തനിക്ക് വാക്കുകൾ ഇല്ലെന്ന് ശ്രീകുമാർ. ഈ വേളയിൽ ആദ്യ ചിത്രത്തിൽ പാടിയതുപോലെ തന്നെ കൊടികെട്ടിപ്പാഞ്ഞും തങ്കരഥമേറിപ്പായുന്ന ഒരു മഹാത്ഭുതമാണ് ജയചന്ദ്രൻ എന്നദ്ദേഹം പറയുന്നു. ഒരു ചേട്ടനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഗീതം എന്നും മുന്നോട്ടു പോകാൻ ആശംസിക്കുകയാണ്.

പിന്നെയും ഒട്ടേറെ സിനിമകളിൽ എം. ജയചന്ദ്രന്റെ ഗാനങ്ങൾ ശ്രീകുമാർ ആലപിച്ചു. ഏറ്റവും ഒടുവിൽ 'പട്ടാഭിരാമൻ' സിനിമയിലെ ഉണ്ണിഗണപതിയേ... എന്ന ഗാനമാണ് പാടിയത്.

കഴിഞ്ഞ വർഷം 'സൂഫിയും സുജാതയും' സിനിമയ്ക്ക് വേണ്ടി ജയചന്ദ്രൻ ഈണമിട്ട ഗാനങ്ങൾ സൂപ്പർഹിറ്റായിരുന്നു.



Also read: സുജാതയെ ആദ്യം കണ്ട ഓർമ്മയും പിറന്നാൾ സമ്മാനവുമായി എം.ജി. ശ്രീകുമാർ

ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ഗായിക സുജാതയ്ക്ക് ഒരു പിറന്നാൾ വീഡിയോ സമ്മാനവുമായി എം.ജി. ശ്രീകുമാർ എത്തിയിരുന്നു. കടത്തനാടൻ അമ്പാടിയുടെ സമയത്ത് റോസ് സാരി അണിഞ്ഞ് നിന്ന പെൺകുട്ടിയെ ആദ്യമായി പരിചയപ്പെട്ടത് ശ്രീകുമാർ ഇന്നും ഓർക്കുന്നു. ഭാര്യയും അമ്മയുമായ ശേഷം സുജാത ആദ്യമായി പാടിയതും ശ്രീകുമാറിനൊപ്പം തന്നെ. 'നാളെ അന്തിമയങ്ങുമ്പോൾ... എന്ന ഗാനം എം.ജി. ശ്രീകുമാറിനൊപ്പം പാടിയത് സുജാതയാണ്.

പിന്നെ അനവധി ഗാനങ്ങൾ ഇരുവരും ചേർന്ന് ആലപിക്കുകയുണ്ടായി. ആ സംഗീത സപര്യ അടുത്ത തലമുറയിലേക്കും കൂടി കൈമാറിയതിന്റെ സന്തോഷവും എം.ജി. ശ്രീകുമാറിന്റെ വാക്കുകളിൽ പ്രകടം. അദ്ദേഹം സംഗീത സംവിധായകനായപ്പോൾ, 'മാവിൻ ചോട്ടിലെ...' എന്ന് തുടങ്ങുന്ന ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം പാടിയത് സുജാതയുടെ മകൾ ശ്വേതാ മോഹനാണ്. സിനിമയിൽ നസ്രിയ അവതരിപ്പിച്ച ഈ ഗാനത്തിന് ഒട്ടേറെ ആരാധകരുണ്ട്.

എല്ലാവരും പാടുന്ന സംഗീത കുടുംബത്തിൽ ജനിച്ച സുജാതയ്ക്ക് ആയുരാരോഗ്യവും സമ്പത്സമൃദ്ധിയും നേർന്ന് തങ്ങൾ ആദ്യമായി ഒന്നിച്ചു പാടിയ ആ ഗാനം എം.ജി. ശ്രീകുമാർ പാടി. ഒപ്പം സുജാത പാടിയ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ആരാധകർ ഒരുക്കിയ സംഗീത സമ്മാനവും എം.ജി. ശ്രീകുമാർ സമർപ്പിച്ചു.

Summary: M.G. Sreekumar wishes M. Jayachandran as he completes 25 years in Malayalam film music
Published by: user_57
First published: April 19, 2021, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories