വിജയ് സേതുപതി, സുന്ദീപ് കിഷന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന മൈക്കിളിന്റെ ട്രെയ്ലര് പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യ ചിത്രത്തിന്റെ മലയാളം ട്രെയ്ലര് നിവിന്‍ പോളിയാണ് പുറത്ത് വിട്ടത്. ആക്ഷന്‍ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്.
ഗൗതം മേനോന്, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്, വരുണ്‍ സന്ദേശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Also Read- സൂപ്പർസ്റ്റാറിന് മയങ്ങാൻ കാരവൻ വേണ്ട; നൻപകൽ നേരത്ത് തറയിൽ ഉറങ്ങുന്ന മമ്മൂട്ടി; ചിത്രം വൈറൽ
രഞ്ജിത് ജയക്കൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Also Read- ദിലീപിന്റെ 148-ാമത്തെ ചിത്രം ഒരുങ്ങുന്നു; ചിത്രീകരണം ജനുവരി 28-ന് ആരംഭിക്കും
സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ആര് സത്യനാരായണന്, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡി ഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പി ആര് ഒ: ശബരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.