അച്ഛൻ മിഥുൻ മാനുവൽ തോമസ് 50 കോടി ക്ലബ്ബിൽ കയറിയ അഞ്ചാം പാതിരാ റിലീസ് ആയ ശേഷമാണ് മകൻ ഈഥൻ മാനുവലിന്റെ ജനനം. സിനിമയുടെ വിജയാഘോഷവും ലോക്ക്ഡൗണും പുരോഗമിക്കവെയാണ് മകൻ ജനിക്കുന്നത്. എന്നും കരുതി അച്ഛന്റെ കഴിഞ്ഞകാല ചിത്രങ്ങൾ ഈഥൻ അറിയാതിരിക്കേണ്ട കാര്യമില്ലല്ലോ. കേവലം മാസങ്ങൾ മാത്രം പ്രായമുള്ള മകന് സിനിമാ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന വീഡിയോയുമായി മിഥുൻ സോഷ്യൽ മീഡിയയിലെത്തുന്നു.
അച്ഛന്റെ കരിയർ മാറ്റി മറിച്ച
ആട് ചിത്രത്തിലെ കഥാപാത്രങ്ങളെ മകന് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മിഥുൻ ഈ വീഡിയോയിൽ. ഇതിലെ ഷാജി പാപ്പൻ, ഡൂഡ്, സാത്താൻ സേവിയർ, സർബത് ഷമീർ എന്നിങ്ങനെ നിരന്നു നിൽക്കുന്ന കഥാപാത്രങ്ങളുടെ മിനിയേച്ചർ കട്ട് ഔട്ടുകൾക്കു മുന്നിലാണ് മിഥുൻ പാഠങ്ങൾ പഠിപ്പിച്ച് നൽകുന്നത്. (വീഡിയോ ചുവടെ)
ഏപ്രിൽ മാസത്തിലാണ് തനിക്കൊരു
മകൻ ജനിച്ച വിവരം മിഥുൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈഥൻ എന്നാണ് പേരിട്ടിരിക്കുന്നത് എങ്കിലും വിളിപ്പേര് മാത്തൻ എന്നാണ്. അതിവിശാലമായ 'പഠനത്തിനിടെ' കുഞ്ഞിനെ സഹായിക്കാൻ ഇടം വലം കുട്ടിക്കൂട്ടവുമുണ്ട്.
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് സിനിമയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണ്
അഞ്ചാം പാതിരാ. ദൃശ്യത്തിന് ശേഷം കേരളത്തിൽ സൂപ്പർ ഹിറ്റായ ക്രൈം ത്രില്ലറായാണ് അഞ്ചാം പാതിരാ വിശേഷിപ്പിക്കപ്പെടുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ ഒട്ടേറെ പരീക്ഷണങ്ങളും മിഥുൻ മാനുവൽ നടത്തിയിരുന്നു. ഉണ്ണിമായ പ്രസാദ്, ജിനു ജോസെഫ് തുടങ്ങിയവരുടെ പ്രകടനം ചിത്രത്തിലുടനീളം എടുത്തുപറയത്തക്കതായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.