HOME » NEWS » Film » MIDNIGHT RUN A SHORTFILM FEATURING DILEESH POTHAN AND CHETHAN JAYALAL UP FOR OTT RELEASE

Midnight Run | ഒറ്റ രാത്രിയിലൊരു ത്രില്ലര്‍; ദിലീഷ് പോത്തനും ചേതനും അഭിനയിച്ച 'മിഡ്നൈറ്റ് റണ്‍' ഒ.ടി.ടി.യിൽ

'Midnight Run' a shortfilm featuring Dileesh Pothan and Chethan Jayalal up for OTT release | ഒറ്റ രാത്രിയില്‍ ഒരു ലോറിക്കകത്ത് പൂര്‍ണമായും നടക്കുന്ന ഷോര്‍ട്ട് ഫിലിം രമ്യാ രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: May 14, 2021, 3:43 PM IST
Midnight Run | ഒറ്റ രാത്രിയിലൊരു ത്രില്ലര്‍; ദിലീഷ് പോത്തനും ചേതനും അഭിനയിച്ച 'മിഡ്നൈറ്റ് റണ്‍' ഒ.ടി.ടി.യിൽ
മിഡ്നൈറ്റ് റണ്ണിൽ ദിലീഷ് പോത്തൻ
  • Share this:
ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായി മിഡ്നെറ്റ് റണ്‍ എന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം. ഒറ്റ രാത്രിയില്‍ ഒരു ലോറിക്കകത്ത് പൂര്‍ണമായും നടക്കുന്ന ഷോര്‍ട്ട് ഫിലിം രമ്യാ രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മേയ് 14മുതല്‍ മിഡ്‌നൈറ്റ് റണ്‍ കാണാനാകും.

ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബി.ടി. അനില്‍ കുമാറിന്റേതാണ് കഥ. ജെല്ലിക്കട്ട്, സര്‍ക്കാര്‍, അങ്കമാലി ഡയറീസ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗീരീഷ് ഗംഗാധരന്‍ ക്യാമറയും ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളുടെ എഡിറ്റര്‍ കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം.

Youtube Video


ദിലീഷ് പോത്തനും ചേതന്‍ ജയലാലിനുമൊപ്പം ഒരു ലോറിയും പ്രധാന കഥാപാത്രമാകുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സാജന്‍ ആര്‍. ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടര്‍. കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്നൈറ്റ് റണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

ഒരു റിയലിസ്റ്റിക് ത്രില്ലര്‍ എന്ന നിലക്ക് കണ്‍സീവ് ചെയ്ത ഷോര്‍ട്ട് ഫിലിമാണ് മിഡ്‌നൈറ്റ് റണ്‍. ഭയം എന്ന തീമിനെ മുന്‍നിര്‍ത്തിയാണ് ഷോർട്ട് ഫിലിം. കഥാപാത്രങ്ങള്‍ക്കൊപ്പം കാണുന്നവരിലും ഭയം എന്നത് എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു എന്നാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇന്ത്യന്‍ പനോരമ സ്‌ക്രീനിംഗിലും മറ്റ് ഫെസ്റ്റിവലുകളിലും പോസിറ്റിവ് ഫീഡ ബാക്ക് ആണ് കിട്ടിയിരുന്നത്. ഒടിടി സ്‌ക്രീനിംഗിന് ശേഷമുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

Summary: Dileesh Pothan and Chethan Jayalal starring shortfilm Midnight Run has got OTT release. The short film on an overnight turn of incidents has premiered on Saina Play
Published by: user_57
First published: May 14, 2021, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories