സോനു സൂദ് കൊച്ചിയിൽ നിന്നും ടിക്കറ്റ് എടുത്തു നൽകിയ ആൾ ഒറീസയിൽ വർക്ക് ഷോപ് തുറന്നു

Migrant labourer sent home by Sonu Sood opens a welding shop in the name of the actor | നാട്ടിലെത്താൻ സഹായിച്ച സോനുവിനോടുള്ള ആദരം ഒഡീഷ സ്വദേശിയുടെ ഈ വർക്ഷോപ്പിൽ ഉണ്ട്

News18 Malayalam | news18-malayalam
Updated: July 20, 2020, 12:24 PM IST
സോനു സൂദ് കൊച്ചിയിൽ നിന്നും ടിക്കറ്റ് എടുത്തു നൽകിയ ആൾ ഒറീസയിൽ വർക്ക് ഷോപ് തുറന്നു
Migrant labourer sent home by Sonu Sood opens a welding shop in the name of the actor | നാട്ടിലെത്താൻ സഹായിച്ച സോനുവിനോടുള്ള ആദരം ഒഡീഷ സ്വദേശിയുടെ ഈ വർക്ഷോപ്പിൽ ഉണ്ട്
  • Share this:
കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് വിമാനമാർഗമെത്തിച്ച് നടൻ സോനു സൂദ് ശ്രദ്ധേയനായിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് കൊച്ചിയിൽ കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ 170ഓളം സ്ത്രീകളെ വ്യോമമാർഗം നാട്ടിലെത്തിക്കാൻ സഹായിച്ച വാർത്തയിലൂടെയാണ് ബോളിവുഡ് നടൻ സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ പുറത്തുവരുന്നത്‌.

Also read: തന്നെയും വീട്ടുകാരെയും താറടിക്കുന്നവർക്കുള്ള അഹാനയുടെ 'ലവ് ലെറ്റർ:' മലയാള സിനിമയുടെ അഭിനന്ദന പ്രവാഹം

ലോക്ക്ഡൗൺ കാലത്ത് പലയിടങ്ങളിലായി കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സോനു സൂദ് സഹായം ചെയ്തിരുന്നു. ഇവരെക്കൂടാതെ എറണാകുളത്തെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ നിന്നുള്ള 10 പേരെയും ഈ വിമാനത്തിൽ ഭുവനേശ്വറിലെത്തിച്ചു.

അത്തരത്തിൽ നാട്ടിലെത്തിയ ഒരാൾ സ്വദേശമായ ഒഡീഷയിൽ വർക്ഷോപ് തുറന്നു. ഈ വെൽഡിങ് വർക്ഷോപ്പിനു പേര് 'സോനു സൂദ് വെൽഡിങ് വർക്ഷോപ്' എന്നാണ്.




പ്രതിസന്ധിഘട്ടത്തിൽ രക്ഷപെടാൻ സഹായിച്ച സോനുവിനുള്ള നന്ദിസൂചകമാണ് ഈ വർക്ഷോപ്. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തു വാർത്ത പുറംലോകത്തെ അറിയിച്ചത്.
Published by: meera
First published: July 20, 2020, 12:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading