നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നിവിൻ പോളിയുടെ മിഖായേൽ ടീസർ പുറത്തു

  നിവിൻ പോളിയുടെ മിഖായേൽ ടീസർ പുറത്തു

  • Share this:
   ഇന്ന് നിവിന്റെ ജന്മദിനമാണെന്നു എല്ലാവർക്കും അറിയാം. താൻ നായകനായ മലയാളത്തിലെ ഇതുവരെയുള്ള ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഇറങ്ങിയതിനു തൊട്ടു പിന്നാലെ, നിവിൻ നായകനാവുന്ന മിഖായേലിന്റെ ടീസർ പുറത്തു വന്നു. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലായിരുന്നു പ്രകാശനം. നായകനു ജന്മദിനാശസകൾ നേരാനും മറന്നില്ല മമ്മുക്ക.


   നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് മിഖായേൽ. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദെനിയാണ് സംവിധായകൻ. ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായർ, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവർ അണി നിരക്കുന്നതാണ് ചിത്രം. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ഇത് ടീസറിൽ പ്രകടമാണ്. കായംകുളം കൊച്ചുണ്ണി റിലീസ് ആയ തിയേറ്ററുകളിലും ടീസർ പ്രദർശനം ഉണ്ട്.

   ആന്റോ ജോസഫാണ് മിഖായേലിന്റെ നിർമ്മാതാവ്. കഴിഞ്ഞ മാസം കൊച്ചിയിൽ ആയിരുന്നു ചിത്രീകരണത്തിനു തുടക്കം. വടക്കുനോക്കിയന്ത്രത്തിന്റെ പുനരാവിഷ്കരണമായ ലവ്, ആക്ഷൻ, ഡ്രാമയാണ് നിവിന്റെ മറ്റൊരു ചിത്രം. നയൻ താരയാണ് നായിക.
   First published:
   )}