HOME » NEWS » Film » MILIND SOMAN ASKS RAIPUR WOMAN TO DO PUSH UPS FOR SELFIE GETS FLOORED BY HER FITNESS

സെല്‍ഫി ചോദിച്ച ആരാധികയോട് പുഷ് അപ്പ് എടുക്കാൻ ആവശ്യപ്പെട്ട് മിലിന്ദ് സോമന്‍

മിലിന്ദ് സോമൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 28, 2021, 7:08 PM IST
സെല്‍ഫി ചോദിച്ച ആരാധികയോട്  പുഷ് അപ്പ് എടുക്കാൻ ആവശ്യപ്പെട്ട് മിലിന്ദ് സോമന്‍
News18
  • Share this:
ഇഷ്ട താരങ്ങളെ അപ്രതീക്ഷിതമായി കണ്ടാൽ ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്നതാണ് പല ആരാധകരുടെ ആഗ്രഹം. ഇത്തരത്തിൽ സെല്‍ഫി ചോദിച്ച് തനിക്കരികിലെത്തിയ ആരാധികയോട് പുഷ് അപ്പ് എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നടനും മോഡലുമായ മിലിന്ദ് സോമന്‍. ഇക്കാര്യം മിലിന്ദ് സോമൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

റായ്പൂരിലാണ് ഇത്തരമൊരു സംഭവം നടന്നതെന്നാണ് മിലിന്ദ് പറയുന്നത്. തെരുവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തനിക്കരികിലേക്ക് എത്തിയ ഒരു ആരാധിക സെല്‍ഫി എടുക്കാൻ അനുവാദം ചോദിച്ചു. എന്നാൽ പത്ത് പുഷ്അപ്പ് എടുത്താല്‍ സെല്‍ഫി തരാമെന്നായിരുന്നു താകത്തിൻറെ മറുപടി.. ക്യാമറ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അവര്‍ പുഷ് അപ്പ് ആരംഭിച്ചു. സാരിയാണ് ധരിച്ചിരുന്നതെന്നും അതൊന്നും ഒരു പ്രശ്നമായി അവർ  പറഞ്ഞില്ലെന്നും മിലിന്ദ് സോമന്‍ കുറിച്ചു.




അതേസമയം ഈ വിഷയത്തിൽ മിലിന്ദ് സോമനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. പുഷ് അപ്പ് എടുപ്പിക്കുന്നത് നല്ലതാണെന്നും ആ സ്ത്രീയുടെ ആത്മവിശ്വാസം പുറത്ത് കൊണ്ടുവന്നതിന് നന്ദിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയ്ക്ക് വേണ്ടി ഒരാളെ നടുറോട്ടില്‍ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Published by: Aneesh Anirudhan
First published: May 28, 2021, 7:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories