സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഹിന്ദി ചിത്രം 'മിമിയിലെ' ട്രാക്ക് 64-ാമത് ഗ്രാമി അവാർഡുകൾക്ക് സമർപ്പിച്ചതായി പ്രഖ്യാപിച്ചു. കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വേർഡ്സ്, ഐഡൻ വൈറ്റോക്ക്, ജേക്കബ് സ്മിത്ത് എന്നിവർ അഭിനയിച്ച, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത മിമി ആരാധകർക്കിടെ പ്രിയമേറിയ ചിത്രമാണ്.
രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു ബാഫ്ട അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, കൂടാതെ നിരവധി ഇന്ത്യൻ അംഗീകാരങ്ങൾ എന്നിവയ്ക്ക് അർഹനായ എ.ആർ. റഹ്മാൻ ഈ സന്തോഷകരമായ വാർത്ത ട്വിറ്ററിൽ ആരാധകരുമായി പങ്കിടുകയും ചെയ്തു.
'വിഷ്വൽ മീഡിയയ്ക്കായുള്ള എന്റെ 'മിമി' ശബ്ദട്രാക്ക് 64-ാമത് ഗ്രാമി അവാർഡിന് സമർപ്പിച്ചിരിക്കുന്നു' ചിത്രത്തിൽ നായികയായി അഭിനയിച്ച കൃതിയും റഹ്മാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 'വൗ!!! അഭിനന്ദനങ്ങൾ സർ! ' അവർ കുറിച്ചു.
സമൃദ്ധി പോരെയുടെ 2011 ലെ മറാത്തി ചിത്രമായ മാല ആയ് വയ്ച്ചിയുടെ റീമേക്കായിരുന്നു മിമി. വിദേശ ദമ്പതികൾക്ക് വാടക ഗർഭപാത്രം നൽകാൻ ആഗ്രഹിക്കുന്ന മിമി (കൃതി സനോൺ) എന്ന യുവതിയുടെ ജീവിതമാണ് ഇത് പിന്തുടർന്നത്. കുട്ടിയിലെ ചില ശാരീരികവൈകല്യങ്ങൾ കാരണം ദമ്പതികൾ അവളെയും ശിശുവിനെയും ഉപേക്ഷിച്ചതിന് ശേഷം, പ്രസവിച്ച അമ്മ തന്റെ പ്രിയപ്പെട്ടവരുടെ സഹായവും പിന്തുണയും ഉപയോഗിച്ച് കുട്ടിയെ വളർത്താൻ തീരുമാനിക്കുന്നു.
മിമിയുടെ ഒറിജിനൽ സ്കോറും ശബ്ദട്രാക്കും ചെയ്തതും റഹ്മാൻ. അമിതാഭ് ഭട്ടാചാരിയുടേതാണ് വരികൾ. കോമഡി-ഡ്രാമയായ 'മിമി' ജൂലൈ 26 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
മിമിയിലെ അഭിനയത്തിനായി കൃതി സനോൺ നിരവധി ശാരീരിക പരിവർത്തനങ്ങളിലൂടെ കടന്നുപോയി. സിനിമയിലെ ഗർഭകാല രംഗങ്ങൾക്കായി താരം ഏകദേശം 15 കിലോഗ്രാം കൂട്ടി. 'പരം സുന്ദരി' എന്ന ഗാനത്തിനായി അവർ ആ ഭാരം മുഴുവൻ കുറയ്ക്കുകയും ചെയ്തു. ഒരു വ്യായാമ വീഡിയോ പങ്കിടുന്നതിനിടയിൽ, കൃതി സനോൺ തന്റെ മേക്കോവർ യാത്ര പങ്കുവെക്കുകയും അത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് പങ്കിടുകയും ചെയ്തു.
Summary: Soundtrack for the movie Mimi submitted for consideration at the Grammy awardsഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.