• HOME
  • »
  • NEWS
  • »
  • film
  • »
  • 'നിർത്തെടാ വണ്ടി, ഞാനൊരു പെണ്ണാണ്'; സ്റ്റേജ് ഷോയ്ക്കായി പോകവെ ക്ഷമ നശിച്ച് സുബി സുരേഷ് പറഞ്ഞത്

'നിർത്തെടാ വണ്ടി, ഞാനൊരു പെണ്ണാണ്'; സ്റ്റേജ് ഷോയ്ക്കായി പോകവെ ക്ഷമ നശിച്ച് സുബി സുരേഷ് പറഞ്ഞത്

സുബി സുരേഷുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സാജു കൊടിയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  • Share this:

    നടിയും അവതാരകയുമായ സുബി സുരേഷിന്റെ ആക്സമിക വേർപാടിന്റെ ദുഃഖത്തിലാണ് സിനിമാ- മിമിക്രി ലോകം. പൊട്ടിച്ചിരിച്ച് എപ്പോഴും ഒപ്പമുണ്ടാകാറുള്ള സുബിയുടെ വിയോഗ വാർത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും.

    സുബിക്കൊപ്പം നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ള താരമാണ് സാജു കൊടിയൻ. സുബി സുരേഷുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സാജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

    Also Read- ‘ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി, എന്റെ കൈയിലിരിപ്പ് നല്ലതല്ലാത്തത് കൊണ്ടാണ്’; തമാശയിലൂടെ അനുഭവം പറഞ്ഞ് സുബി

    ‘സുബി എനിക്ക് പിറക്കാതെ പോയ പെങ്ങളാണ്. ഒരിക്കൽ ഞങ്ങൾ ഒരു ഷോയ്ക്ക് പോവുകയാണ്. വണ്ടിയിൽ വെച്ച് സുബി പറഞ്ഞു എനിക്കൊന്ന് ബാത്ത് റൂമിൽ പോവണം എന്ന്. ഞങ്ങൾ ആണുങ്ങളല്ലേ അത് മൈൻഡ് ചെയ്തില്ല. കുറച്ച് കഴിഞ്ഞപ്പോൾ സുബി വീണ്ടും പറഞ്ഞു, എനിക്ക് ബാത്ത് റൂമിൽ പോവണം എന്ന്. സാധാരണ ഏതെങ്കിലും വീടിനടുത്ത് നിർത്തി അവരോട് ചോദിച്ചാണ് ബാത്ത് റൂമിൽ പോവാറ്’

    Also Read- കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബി സുരേഷിന്റെ അടിയന്തര ചികിത്സയ്ക്ക് തടസമായെന്ന് സുരേഷ് ഗോപി

    ‘നമ്മളിത് മൈൻഡ് ചെയ്യുന്നില്ല. ഞങ്ങൾ സംസാരമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ സുബി നിർത്തെടാ എന്ന് പറഞ്ഞു. വണ്ടി ചവിട്ടി നിർത്തി, എന്തേ എന്ന് ചോദിച്ചു. ഞാനൊരു പെണ്ണാണ് എന്ന് പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കിയത് ശരിയാണല്ലോ ഇവൾക്ക് നമ്മളെ പോലെ പറ്റില്ലല്ലോ എന്ന്’.

    Published by:Rajesh V
    First published: