നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് അനുമതി; പരമാവധി അഞ്ചു പേർ: മന്ത്രി ബാലൻ

    സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് അനുമതി; പരമാവധി അഞ്ചു പേർ: മന്ത്രി ബാലൻ

    Minister gives nod for post-production jobs in films | ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം

    film

    film

    • Share this:
      പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

      ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ഡബ്ബിങ്ങ്‌, സംഗീതം, സൗണ്ട്‌ മിക്സിങ്ങ്‌ എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം.

      Also read: ലോക്ക്ഡൗൺ: 2020ലെ മലയാള സിനിമ ഡിജിറ്റൽ റിലീസ് പാതയിലോ?

      ‌ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്ക്‌ ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ.
      First published: