• HOME
  • »
  • NEWS
  • »
  • film
  • »
  • സമഗ്ര സിനിമാനയം കൊണ്ടുവരും; സിനിമാ മേഖലയുടെ ഉന്നമനവും വളർച്ചയും ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ

സമഗ്ര സിനിമാനയം കൊണ്ടുവരും; സിനിമാ മേഖലയുടെ ഉന്നമനവും വളർച്ചയും ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ

മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

Film shooting

Film shooting

  • Share this:
    തിരുവനന്തപുരം: സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും അനുബന്ധമായി പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

    സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവർ ഉയർത്തി.
    കോവിഡ് അനുബന്ധ ലോക്ഡൗൺ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സർക്കാർ വളരെ ശ്രദ്ധയോടെ പരിഗണിച്ചുവരികയാണ്. ഈ രംഗത്തിന്റെ പുനരുജ്ജീവനത്തിനും പ്രവർത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുൻഗണന നൽകും.

    കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ, FEUOK, മാക്ട, ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ, WICC, ATMA, കേരള എക്സ്ബിറ്റേഴ്സ് അസോസിയേഷൻ, കേരള എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ, FFISICO, KSFDC, KSCAWFB, ചലച്ചിത്ര അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

    Also Read- അഭിനയിച്ചത് കഞ്ചാവിന്റെ പരസ്യത്തിൽ അല്ലല്ലോ?' ജയറാമിന് പിന്തുണയുമായി സുരേഷ് ഗോപി

    തിരുവനന്തപുരത്ത് ചിത്രാഞ്ജലിയിൽ ആധുനിക ഫിലിം സിറ്റിയും കൊച്ചിയിൽ ആധുനിക സ്റ്റുഡിയോയും ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിർമ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

    യോഗത്തിൽ സാംസ്ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ് ഐ.എ.എസ്, ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി., എൻ. മായ ഐ.എഫ്.എസ്., ചെയർമാൻ ഷാജി.എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

    News Summary- Minister Saji Cheriyan said that a comprehensive film policy will be formulated for the upliftment and growth of the film industry in Kerala and for the welfare of those working in the field. The announcement was made during a meeting with representatives of 12 organisations in the field of cinema and television.
    Published by:Anuraj GR
    First published: