നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'അപ്പൊ ഇവനാണ് അവൻ'; 'പോത്തൻ അളിയനെ' എടുത്തുമാറ്റുന്ന 'ജെയ്‍സണ്‍'; ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ച് അജു വർഗീസ്

  Minnal Murali | 'അപ്പൊ ഇവനാണ് അവൻ'; 'പോത്തൻ അളിയനെ' എടുത്തുമാറ്റുന്ന 'ജെയ്‍സണ്‍'; ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ച് അജു വർഗീസ്

  മിന്നൽ മുരളിയുടെ ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ട് അജു വർഗീസ്

  • Share this:
   മലയാളികൾക്ക് സ്വന്തമായൊരു സൂപ്പർ ഹീറോ കഥാപാത്രത്തെ സമ്മാനിച്ച 'മിന്നൽ മുരളി' (Minnal Murali) നെറ്റ്ഫ്ലിക്സിൽ (Netflix) സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ആഗോള തലത്തിൽ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടം നേടി നിൽക്കുകയാണ് ചിത്രം. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ 'ജെയ്‍സണ്‍' (ടോവിനോ തോമസ്) ഒരു സൂപ്പര്‍ഹീറോ ആകുന്നതാണ് മിന്നല്‍ മുരളിയുടെ പ്രമേയം. കുറുക്കൻമൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായി മിന്നൽ മുരളി മാറുന്നത് ചിത്രത്തിലൂടെ നാം കണ്ടതാണ്. ചിത്രത്തിലെ രസകരമായ രംഗങ്ങൾ പലതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അജു വർഗീസ് (Aju Varghese).

   ചിത്രത്തിൽ 'ജെയ്സണും' 'പോത്തൻ അളിയനും' (അജു വർഗീസ്) തമ്മിലുള്ള രംഗത്തിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. 'ജെയ്‍സണാ'ണ് 'മിന്നല്‍ മുരളി'യെന്ന് സംശയം തോന്നുന്നവരിൽ ഒരാളായ 'സിബി പോത്തൻ'. 'മാറളിയാ'യെന്ന് 'ജെയ്‍സണ്‍' പറഞ്ഞത് കേട്ടതിന്റെ ഓര്‍മയിലാണ് പോത്തനിൽ സംശയം ഉടലെടുക്കുന്നത്. ഈ സംശയം ഉറപ്പുവരുത്തുന്ന ഒരു രംഗം ഷൂട്ട് ചെയ്യാൻ ശ്രമിച്ചതിന്റെ മെയ്‍ക്കിംഗ് വീഡിയോ ആണ് അജു വര്‍ഗീസ് പുറത്തുവിട്ടിരിക്കുന്നത്.
   View this post on Instagram


   A post shared by Aju Varghese (@ajuvarghese)

   ടോവിനോ തോമസ് - ബേസിൽ ജോസഫ് കൂട്ടുകെട്ട് ചിത്രമായ 'മിന്നൽ മുരളി' ക്രിസ്മസ് റിലീസ് എന്ന നിലയിൽ ഡിസംബർ 24 നാണ് നെറ്ഫ്ലിക്സ് പ്രീമിയറായി ആരാധകർക്ക് മുന്നിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം വഹിച്ചിരിക്കുന്നത്.

   ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

   Also read- 'മിന്നൽ മുരളി' ട്രെൻഡ് ഏറ്റെടുത്ത് മാഞ്ചസ്റ്റർ സിറ്റി; മറുപടിയുമായി 'ഒറിജിനൽ മിന്നൽ മുരളി'; ആഘോഷമാക്കി മലയാളികളും   നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും 'മിന്നൽ മുരളി' തരംഗം അലയടിച്ചരുന്നു. കഴിഞ്ഞ ദിവസം ഈ തരംഗം ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് മലയാളി ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു. സൂപ്പർ താരം റിയാദ് മഹ്‌റസിനെ  കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മിന്നൽ മുരളിയെ സിറ്റി ഏറ്റെടുത്തത്. മഹ്‌റസിന്റെ ചിത്രത്തിന് 'ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ മഹ്‌റസ് മുരളി' എന്ന അടിക്കുറിപ്പായിരുന്നു സിറ്റി കുറിച്ചത്.

   Also read- Minnal Murali | ലോകസിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്; നെറ്റ്ഫ്ലിക്സിന്റെ പട്ടിക പുറത്തിറങ്ങി

   ഇതേറ്റെടുത്ത ആരാധകർ സിറ്റിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു. അതുകൂടാതെ, സിറ്റിയുടെ ഈ പോസ്റ്റിന് സാക്ഷാൽ മിന്നൽ മുരളിയും മറുപടി നൽകിയിരുന്നു.
   Published by:Naveen
   First published: