• HOME
 • »
 • NEWS
 • »
 • film
 • »
 • Avaan | മിന്നൽ മുരളിയിലെ 'കുഞ്ഞു ജെയ്‌സൺ' അവാൻ ബോളിവുഡിലേക്ക്

Avaan | മിന്നൽ മുരളിയിലെ 'കുഞ്ഞു ജെയ്‌സൺ' അവാൻ ബോളിവുഡിലേക്ക്

മനോജ് ബാജ്‍പേയ് പ്രധാന കഥാപാത്രമായി എത്തുന്ന 'പഹാഡേം മേം' എന്ന ചിത്രത്തിലൂടെയാണ് അവാന് ബോളിവുഡ് സിനിമയിൽ അവസരം ലഭിച്ചത്.

 • Last Updated :
 • Share this:
  മിന്നൽ മുരളിയിൽ (Minnal Murali) ടോവിനോ തോമസിന്റെ (Tovino Thomas) കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം അവാൻ പൂക്കോട്ട് (Avaan Pookot) ബോളിവുഡിലേക്ക്. മനോജ് ബാജ്‍പേയ് (Manoj Bajpayee) പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലാണ് അവാനും വേഷമിടുന്നത്. 'പഹാഡേം മേം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് റാം റെഡ്‌ഡിയാണ് (Ram Reddy).

  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ 'കുഞ്ഞു ജെയ്‍സണെ'ന്ന കഥാപാത്രമായി അവാൻ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 'മിന്നല്‍ മുരളി'യുടെ വിജയത്തിനുശേഷം ബോളിവുഡിലേക്കും എത്തിയതിന്റെ സന്തോഷത്തിലാണ് അവാൻ. മുംബൈയിൽ നടന്ന ഓഡിഷനിൽ ഹിന്ദിക്കാരായ ഇരുനൂറോളം കുട്ടികളെ പിന്നിലാക്കിയാണ് മിന്നുംപ്രകടനത്തിലൂടെ അവാൻ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

  ദുബായിൽ കെ.ജി വിദ്യാർഥിയായിരിക്കെ പരിപാടികളിൽ അവതാരകനായി എത്തിയാണ് അവാൻ കലാരംഗത്തേക്കുള്ള തന്റെ ആദ്യ ചുവടുവയ്‌പ്പ് നടത്തിയത്. പിന്നീട് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിൽ ഇടവേള ബാബുവിന്റെ മകനായി വേഷമിട്ട അവാൻ പിന്നീട് ബാലതാരമായി മലയാള സിനിമ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. ഇതിനുശേഷം ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യത്തിലും അവാൻ അഭിനയിച്ചു. ഇതിനുശേഷമാണ് ‘മിന്നൽ മുരളി’യിലെ കുഞ്ഞു ജെയ്‌സണായി അവസരം ലഭിച്ചത്. യൂട്യൂബിൽ അവാന്റെ വീഡിയോ കണ്ട സംവിധായകൻ ബേസിൽ ജോസഫ് ആദ്യ കാഴ്ചയിൽത്തന്നെ അവാനെ കുഞ്ഞു ജെയ്‌സണായി ഉറപ്പിക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റിൽ അവാനെ ചിരിപ്പിക്കുന്ന ബേസിൽ ജോസഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ‍ വൈറലാണ്.

  Also read-Churuli | 'ചുരുളി' ചിത്രത്തിലെ ഭാഷയെ വിമര്‍ശിക്കുന്നവരില്‍ 90 ശതമാനം പേരും സിനിമ കണ്ടിരിക്കാന്‍ ഇടയില്ല; കേസ് പബ്ലിസിറ്റിക്ക്; ഹൈക്കോടതി

  നാട്ടിലെ സ്കൂളുകളിൽ കലാകാരൻമാരായ കുട്ടികൾക്ക് ലഭിക്കുന്ന പിന്തുണയും അവസരങ്ങളും തിരിച്ചറിഞ്ഞ രക്ഷിതാക്കൾ അവാന്റെ തുടർവിദ്യാഭ്യാസം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ ഹിറ്റായതോടെ ഈ കുരുന്ന് പ്രതിഭയ്ക്ക് അനേകം അവസരങ്ങളാണ് വന്നുചേരുന്നത്.

  ദുബായ് ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ട സഹീർ പൂക്കോട്ടൂരിന്റെയും റോഷ്നയുടെയും മകനാണ് എട്ടുവയസ്സുള്ള അവാൻ. സഹോദരൻ അമൻ റോഷനു൦ കലാരംഗത്ത് മികവുതെളിയിച്ചയാളാണ്. ബി.ടെക്. വിദ്യാർഥിയാണ് അമൻ.

  RRR release | ഉറപ്പിച്ചു; രാജമൗലിയുടെ RRR റിലീസ് 2022 മാർച്ച് മാസത്തിൽ'

  ബാഹുബലി (Baahubali) സീരീസിന് ശേഷം എസ്. എസ്. രാജമൗലി (S.S. Rajamouli) സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം RRR 2022 മാർച്ച് മാസത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം സിനിമയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി രേഖപ്പെടുത്തി. കോവിഡ് സാഹചര്യം മുൻനിർത്തി റിലീസ് മാറ്റിവച്ച ചിത്രമാണ് RRR. ഏപ്രിൽ 28ന് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു ഇതിനു തൊട്ടുമുൻപുണ്ടായ പ്രഖ്യാപനം. എന്നാൽ അതും മറികടന്ന് 2022 മാർച്ച് 25ന് തന്നെ റിലീസ് ഉറപ്പിക്കാനുള്ള തീരുമാനവുമായി അണിയറപ്രവർത്തകർ മുന്നോട്ടു പോയിരിക്കുന്നു.
  Published by:Naveen
  First published: