'മലയാള സിനിമ പ്രവർത്തകർ ഒറ്റക്കെട്ടായി ഇത്തരം ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും'; സംവിധായകൻ ജയരാജ്

മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ ജയരാജ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 25, 2020, 2:33 PM IST
'മലയാള സിനിമ പ്രവർത്തകർ ഒറ്റക്കെട്ടായി ഇത്തരം ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും'; സംവിധായകൻ ജയരാജ്
അക്രമികൾ തകർത്ത മിന്നൽ മുരളിയുടെ സെറ്റ്
  • Share this:
തിരുവനന്തപുരം: ആലുവയിൽ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതിൽ പ്രതിഷേധവുമായി സംവിധായകനും മാക്ട ചെയർമാനുമായ ജയാരജ്. മലയാള സിനിമ പ്രവർത്തകർ ഒറ്റക്കെട്ടായി ഇത്തരം ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കുമെന്ന് ജയരാജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ ജയരാജ് പറഞ്ഞു.

ജയരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ടോവിനോ തോമസിനെ നായകനാക്കി സോഫിയ പോൾ നിർമിച്ചു് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ചിത്രമാണ് 'മിന്നൽ മുരളി'. കാലടി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി പൂർത്തിയാക്കിയ സെറ്റ് ചില സാമൂഹിക ദ്രോഹികൾ യാതൊരു കാരണവുമില്ലാതെ പൊളിച്ചുകളഞ്ഞിരിക്കുകയാണ്. ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. മലയാള സിനിമ പ്രവർത്തകർ ഒറ്റക്കെട്ടായിനിന്ന് ഇത്തരം ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്താണ് അക്രമകാരികൾ അഴിഞ്ഞാടിയത്. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.

മലയാള സിനിമാക്കൊരു നാടൻ സൂപ്പർ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ 'മിന്നൽ മുരളി'. ഗോദ എന്ന സ്പോർട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
വൻ മുടക്കുമുതലിൽ പടുത്തുയർത്തിയ സെറ്റിന് മേൽ നടന്ന കയ്യാങ്കളി സിനിമയുടെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. കാലടിയിൽ 80 ലക്ഷം മുതൽമുടക്കിൽ പടുത്തുയർത്തിയ സെറ്റാണ് ഒരുകൂട്ടം ആക്രമിച്ചു തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാ അനുമതിയോടും കൂടി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റാണ് തകർന്നത്. ഇത് തകർത്തത്തിന്റെയും തകർത്തവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
First published: May 25, 2020, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading