Minnal Murali | മിന്നൽ മുരളിയെക്കുറിച്ച് ഉത്തരമെഴുതിയാൽ 50 മാർക്ക് റെഡി; ചോദ്യപേപ്പറുമായി സംവിധായകൻ ബേസിൽ ജോസഫ്
Minnal Murali | മിന്നൽ മുരളിയെക്കുറിച്ച് ഉത്തരമെഴുതിയാൽ 50 മാർക്ക് റെഡി; ചോദ്യപേപ്പറുമായി സംവിധായകൻ ബേസിൽ ജോസഫ്
Minnal Murali finds way to an engineering college question paper | 15 മാർക്കിന്റെ ഒന്നാം പാർട്ടും 35 മാർക്കിന്റെ രണ്ടാം പാർട്ടുമായി 'മിന്നൽ മുരളി' ചോദ്യക്കടലാസ്. ഉത്തരം നൽകാൻ ശ്രമിക്കുന്നോ?
സമുദ്രനിരപ്പിലെ സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോവുകയായിരുന്നു മിന്നൽ മുരളി (Minnal Murali). അപ്പോഴാണ് 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവൻ ജോസ്മോൻ പറയുന്നത്. എന്നാൽ അങ്ങനെ സാധ്യമല്ലെന്നു മിന്നൽ മുരളി വാദിച്ചു... ഇതെപ്പോ സിനിമയിൽ കണ്ടു എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കേണ്ട കാര്യമില്ല. സംഭവം സിനിമയല്ല. എഞ്ചിനീയറിംഗ് കോളേജിന്റെ ചോദ്യക്കടലാസാണ്. രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാൽ, 50 മാർക്ക് സുഖമായി ഇങ്ങു പോരും.
ആദ്യ ഭാഗത്തിന് 15 മാർക്കിന്റെ ചോദ്യങ്ങളും, രണ്ടാം ഭാഗത്തിന് 35 മാർക്കിന്റെ ചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുളളത്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ചോദ്യക്കടലാസിലാണ് നെറ്ഫ്ലിക്സിൽ ചരിത്രം കുറിച്ച മലയാളത്തിന്റെ സൂപ്പർ ഹീറോ കടന്നുകൂടിയത്. 'ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട്' എന്ന ക്യാപ്ഷൻ സഹിതമാണ് ബേസിൽ ജോസഫ് പോസ്റ്റ് പങ്കിട്ടിട്ടുള്ളത്. ടൊവിനോയുടെ മിന്നൽ മുരളി മാത്രമല്ല, ഗുരു സോമസുന്ദരത്തിന്റെ വില്ലൻ ഷിബുവും ചോദ്യങ്ങളിലെ താരമാണ്. പക്ഷെ ചോദ്യങ്ങളൊന്നും, കഥയ്ക്ക് ഉത്തരമെഴുതാനുള്ളതല്ല. എല്ലാം ടെക്നിക്കൽ രീതിയിൽ കൈകാര്യം ചെയ്തുവേണം വിലയിരുത്താൻ.
11 രാജ്യങ്ങളിലെ സിനിമകളിൽ ടോപ്പ് ടെനിൽ മലയാള ചിത്രം 'മിന്നൽ മുരളി' ഇടം നേടിയിരുന്നു. ഡിസംബർ 24-ന് Netflix-ൽ പ്രീമിയർ ചെയ്തതു മുതൽ പ്രായഭേദമന്യേ നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടിയ ചിത്രത്തെ 'ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്നർ' എന്നും 'സ്വദേശി ദേശി-സൂപ്പർഹീറോ' എന്നും വിശേഷിപ്പിക്കുന്നു.
മഹത്തായ കഥകൾ സാർവത്രികമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട്, റിലീസ് ചെയ്ത ആദ്യവാരം തന്നെ 'മിന്നൽ മുരളി'. Netflix-ലെ ഇംഗ്ലീഷ് ഇതര സിനിമകൾക്കായുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ട്രെൻഡിംഗ്! ഈ സൂപ്പർഹീറോ സിനിമ Netflix-ലെ പതിനൊന്ന് രാജ്യങ്ങളിലെ സിനിമകളിൽ മികച്ച പത്തിലും ഇടംപിടിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഇറങ്ങിയത്. ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന് ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
Summary: Tovino Thomas movie Minnal Murali finds way to the question paper of an engineering college in Kerala. It was shared by director Basil Joseph on his Facebook profile
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.